ന്യൂഡൽഹി:കൊറോണ വൈറസ് ബാധയുള്ളതായി സംശയിച്ച ഒമ്പത് മാസം ഗർഭിണിയായ യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൻസിഡബ്ല്യു. ഇവരുടെ താമസ സ്ഥലത്ത് നിന്നും 70 കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് ഇവര്‍ക്ക് ആശുപത്രിയിൽ എത്താനാവുക.
ഗര്‍ഭിണിയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശിയ വനിതാ കമ്മിഷൻ - NCW seeks inquiry
ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ട ഇവര്‍ വിവിധ ആശുപത്രയിൽ എത്തുന്നതിനായി നലസോപാറയ്ക്കും മുംബൈയ്ക്കും ഇടയിൽ 70 കിലോ മീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്

ദേശിയ വനിതാ കമ്മിഷൻ
ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ട ഇവര്‍ വിവിധ ആശുപത്രയിൽ എത്തുന്നതിനായി നലസോപാറയ്ക്കും മുംബൈയ്ക്കും ഇടയിൽ 70 കിലോ മീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. എന്നാൽ അസ്വസ്ഥത പ്രകടിപ്പിച്ചതിന്‍റെ പിറ്റേന്ന് ഇവര്‍ മരിക്കുകയായിരുന്നു. കുട്ടിയേയും രക്ഷിക്കാനായില്ല. മരിച്ച യുവതിയുടെ അവസ്ഥ വളരെ ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞാണ് ദേശിയ വനിതാ കമ്മിഷന്‍ ഇക്കര്യത്തിൽ അന്വേഷണത്തിന് ഉത്തരവ് ഇട്ടത്.