ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പരസ്യമാക്കിയതിന് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ, നടി സ്വര ഭാസ്‌കര്‍, കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് എന്നിവര്‍ക്ക് ദേശീയ വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചു. പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി ട്വിറ്ററില്‍ വെളിപ്പെടുത്തിയതിനാണ് വനിതാ കമ്മിഷന്‍ നോട്ടീസ്. മൂവരോടും വിശദീകരണം ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ നിലവിലെ പോസ്റ്റുകള്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു.
ഹത്രാസ് പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു; ബി.ജെ.പി ഐ.ടി സെല്‍ നേതാവിനടക്കം നോട്ടീസ്
ലൈംഗിക പീഡനത്തിനിരയായവരുടെ ചിത്രം പങ്കിടുകയോ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തുന്നതോ നിയമപരമായി കുറ്റകൃത്യമാണെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
ലൈംഗികാതിക്രത്തിന് ഇരയായവരുടെ പേരോ അവരെ തിരിച്ചറിയാനാകുന്ന മറ്റ് വിവരങ്ങളോ പരസ്യമാക്കുന്നത് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി എ.എം.യുവിന് പുറത്ത് സംസാരിക്കുന്നതിന്‍റെ വീഡിയോയാണ് അമിത് മാളവ്യ പങ്കുവച്ചത്. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് സ്ഥാപിക്കുന്നതിനാണ് ഇയാള്‍ ഈ വീഡിയോ പങ്കുവച്ചത്. ട്വിറ്ററിലെ സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകള്‍ വ്യാപകമായി സമാന പ്രചാരണം നടത്തുന്നുണ്ട്. പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയുള്ള ട്വീറ്റുകള്‍ ചെയ്തതിനാണ് സ്വരാ ഭാസ്‌കറിനും ദിഗ്‌വിജയ് സിംഗിനും കമ്മിഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ലൈംഗിക പീഡനത്തിനിരയായവരുടെ ചിത്രം പങ്കിടുകയോ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തുന്നതോ നിയമപരമായി കുറ്റകൃത്യമാണെന്ന് വനിതാ കമ്മിഷന്‍ വ്യക്തമാക്കി. കോടതികള്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.