കേരളം

kerala

By

Published : May 21, 2020, 11:11 AM IST

Updated : May 21, 2020, 11:18 AM IST

ETV Bharat / bharat

മഹാരാഷ്ട്രയിൽ നാഗാ സ്ത്രീകള്‍ക്കെതിരെ അതിക്രമം; നടപടിയാവശ്യപ്പെട്ട് വനിതാ കമ്മിഷന്‍

സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ (എൻ‌സി‌ഡബ്ല്യു) മഹാരാഷ്ട്രയിലെ ഡിജിപി സുബോദ് കുമാർ ജയ്‌സ്വാളിന് കത്ത് നൽകി.

NCW Subodh Kumar Jaiswal sexual harassment North-East women ന്യൂഡൽഹി നാഗാ സ്ത്രീകളെ ഉപദ്രവിച്ചു ദേശീയ വനിതാ കമ്മീഷൻ മഹാരാഷ്ട്രയിലെ ഡിജിപി സുബോദ് കുമാർ ജയ്‌സ്വാള്
മഹാരാഷ്ട്രയിൽ നാഗാ പെൺക്കുട്ടികൾക്ക് നേരെ നടന്ന അതിക്രമത്തിൽ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: നാഗാ സ്ത്രീകളെ ഉപദ്രവിച്ച വിവിധ കേസുകളുമായി ബന്ധപ്പെട്ട് കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ (എൻ‌സി‌ഡബ്ല്യു) മഹാരാഷ്ട്രയിലെ ഡിജിപി സുബോദ് കുമാർ ജയ്‌സ്വാളിന് കത്ത് നൽകി. വിശദമായ നടപടിയെടുക്കേണ്ട റിപ്പോർട്ടും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് വ്യത്യസ്ത കേസുകളിലായി അഞ്ച് നാഗ പെൺകുട്ടികൾക്കെരിരെ നടന്ന വംശീയവും ലൈംഗിക പീഡനവും ആരോപിച്ചാണ് കമ്മിഷൻ കത്ത് നൽകിയത്. ആദ്യ സംഭവം പൂനെയിൽ ജോലി ചെയുന്ന രണ്ട് നാഗ പെൺക്കുട്ടികൾക്ക് നേരെയാണ്. മെയ് 17ന് രണ്ട് പേർ വംശീയ അധിക്ഷേപം നടത്തുകയും പൂനെയിൽ നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇവരിൽ ഒരാൾ പെൺക്കുട്ടിക്ക് നേരെ ഭക്ഷണം വലിച്ചെറിയുകും ചെയ്തു.

പൂനെക്കടുത്തുള്ള ജൽനയിൽ നിന്നുള്ള മറ്റൊരു കേസിൽ വാടകയ്ക്ക് അപ്പാർട്ട്മെന്‍റിൽ താമസിക്കാൻ അനുവദിച്ചതിന് പകരമായി ഉടമ ലൈംഗിക സഹായം ആവശ്യപ്പെട്ടു. അവർ ജോലി ചെയുന്ന കമ്പനിയാണ് അപ്പാർട്ട്മെന്‍റ് ക്രമീകരിച്ചത്. എന്നാൽ വാടക നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു. ഈ മാസം ആദ്യം മണിപ്പൂർ സ്വദേശിയായ 20 വയസുകാരിയെ ഗുരുഗ്രാമിലെ ഫൈസാപൂരിൽ നിന്നുള്ള നാട്ടുകാർ ക്രൂരമായി ആക്രമിച്ചിരുന്നു. മാർച്ചിൽ 25 കാരിയായ മണിപ്പൂരി യുവതിയെ “കൊറോണ” എന്ന് വിളിക്കുകയും ഡൽഹിയിലെ വിജയ് നഗറിൽ യുവതി ആക്രമണത്തിന് ഇരയാകുകയും ചെയ്തു.

Last Updated : May 21, 2020, 11:18 AM IST

ABOUT THE AUTHOR

...view details