ന്യൂഡൽഹി:ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിന്‍റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ത്രീകൾക്കെതിരായ പരാമർശത്തിൽ നടപടിയുമായി ദേശീയ വനിതാ കമ്മിഷൻ. ആസാദ് പോസ്റ്റ് ചെയ്ത അവഹേളനപരമായ അഭിപ്രായങ്ങളുടെ സ്ക്രീൻഷോട്ടുകൾ അടങ്ങിയ ട്വീറ്റാണ് രേഖ ശർമ ഉദ്ധരിച്ചത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട കമ്മിഷൻ ചെയർപേഴ്‌സൺ രേഖ ശർമ സംഭവത്തിൽ നടപടിയെടുക്കാനും സമഗ്രമായി അന്വേഷണം നടത്താനും ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പൊലീസ് ഡയറക്ടർ ജനറലിന് കത്ത് നൽകി.
ചന്ദ്രശേഖർ ആസാദിനെതിരെ വനിതാ കമ്മിഷൻ - ചന്ദ്ര ശേഖർ ആസാദിനെതിരെ വനിതാ കമ്മിഷൻ
സ്ത്രീകളെ അവഹേളിക്കുന്ന ട്വിറ്റർ പരമാമർശങ്ങൾ ആസാദിന്റെ അക്കൗണ്ടിൽ നിന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എന്നാൽ മേൽ പരാമർശിച്ച പോസ്റ്റുകൾ ചന്ദ്ര ശേഖർ കുറിച്ചതല്ലെന്ന് ഭീം ആർമി നേതാവ് പ്രതികരിച്ചു. പോസ്റ്റ് ചെയ്തായി കാണക്കാക്കുന്നവയെല്ലാം താൻ ജയിലിൽ ആയിരുന്ന സമയത്ത് ചെയ്തിട്ടുള്ളവയാണെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ, സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അവഹേളിക്കുന്നതിൽ കമ്മിഷൻ ശക്തമായി അപലപിച്ചു. ഒപ്പം ഓരോ സ്ത്രീക്കും സുരക്ഷിതമായ സൈബർ സ്പേസിന് അർഹതയുണ്ടെന്ന നിലപാടും ചെയർപേഴ്‌സൺ ആവർത്തിച്ചു. അതേസമയം, ഭീമൻ ആർമി നേതാവ് ആസാദിനെ മൈക്രോബ്ലോഗിങ് സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിരവധി നെറ്റിസൺമാർ ട്വിറ്റർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.