ന്യൂഡൽഹി: ഹൈദരാബാദിൽ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം 27കാരിയായ വെറ്റിനറി ഡോക്ടറെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിച്ചു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതുവരെ വനിതാ പാനൽ പ്രവർത്തിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ്മ പറഞ്ഞു.
വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം ; ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിച്ചു - ദേശീയ വനിതാ കമ്മീഷൻ അന്വേഷണ സമിതി രൂപീകരിച്ചു
ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് യുവതിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്നത്.
ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് യുവതിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്നത്. സംഭവത്തിൽ കമ്മീഷൻ അസ്വസ്ഥനാണെന്നും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ജാഗരൂകരായിരിക്കണമെന്നും സൈബരാബാദ് പൊലീസ് കമ്മീഷണർ വി സി സജ്ജനറിന് അയച്ച കത്തിൽ ശർമ്മ പറഞ്ഞു.
സംഭവം അന്വേഷിക്കാൻ ദേശീയ വനിതാ കമ്മീഷന്‍റെ നേതൃത്വത്തിൽ ഒരു അന്വേഷണ സമിതി രൂപീകരിക്കുന്നുണ്ടെന്നും സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കത്തിൽ ശർമ്മ കൂട്ടിചേർത്തു.