നവജാത ശിശുക്കൾ മരിച്ച സംഭവം; എൻസിപിസിആർ ജില്ലാ കലക്ടറുടെ റിപ്പോർട്ട് തേടി - നവജാത ശിശുക്കൾ മരിച്ച സംഭവം
സംഭവത്തിൽ ആശുപത്രി അധികൃതർ ഉത്തരവാദികളാകുമെന്നും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ കമ്മീഷൻ പ്രവർത്തനം തുടരുമെന്നും എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനുങ്കോ കൂട്ടിച്ചേർത്തു
മുംബൈ:മഹാരാഷ്ട്രയിലെ ഭണ്ഡാര സർക്കാർ ആശുപത്രിയിൽ പത്ത് നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ ശിശു സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ജില്ലാ കലക്ടറുടെ റിപ്പോർട്ട് തേടി. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. സംഭവത്തിൽ ആശുപത്രി അധികൃതർ ഉത്തരവാദികളാകുമെന്നും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ കമ്മീഷൻ പ്രവർത്തനം തുടരുമെന്നും എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനുങ്കോ കൂട്ടിച്ചേർത്തു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തിലാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. ആകെ പതിനേഴ് കുട്ടികളാണ് ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ ഏഴ് കുട്ടികളെ രക്ഷപ്പെടുത്തി.