മഹാരാഷ്ട്രയില്‍ ദിലീപ് വല്‍സെ പാട്ടീൽ പ്രോ ടേം സ്പീക്കറായി ചുമതലയേറ്റു - മഹാരാഷ്ട്ര നിയമസഭ
മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ശനിയാഴ്ച കൂടും. 288 അംഗ സഭയിൽ 'മഹാ വികാസ് അഖാഡി' സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ സാധ്യതയുണ്ട്
മുംബൈ:ദേശീയ കോൺഗ്രസ് പാർട്ടി (എൻസിപി) എംഎൽഎ ദിലീപ് വാല്‍സെ പാട്ടീലിനെ മഹാരാഷ്ട്ര നിയമസഭയിൽ പ്രോ ടേം സ്പീക്കറായി നിയമിച്ചു. മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ശനിയാഴ്ച കൂടും. 288 അംഗ സഭയിൽ 'മഹാ വികാസ് അഖാഡി' ആദ്യദിനം തന്നെ ഭൂരിപക്ഷം തെളിയിച്ചേക്കും.
"നാളെ വിശ്വാസ വോട്ടെടുപ്പ് നടന്നേക്കാം. ഞങ്ങൾ തയ്യാറാണ്. മുമ്പ് ഞങ്ങൾക്ക് 162 എംഎൽഎമാരുണ്ടായിരുന്നു, ഇപ്പോൾ ഞങ്ങൾക്ക് 170 ഉം. ഈ സംഖ്യ ഇനിയും ഉയരും." - ശിവസേന എംഎൽഎ അബ്ദുല്‍ സത്താർ പറഞ്ഞു.
സേനാ തലവൻ ഉദവ് താക്കറെ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചൊവ്വാഴ്ച നടന്ന രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് ഫഡ്‌നാവിസും പവാറും തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. ഗവർണർ ഭഗത് സിങ് കോശ്യാരിക്ക് രാജി സമർപ്പിക്കുന്നതിനുമുമ്പ്, 288 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എംഎൽഎമാർ തന്‍റെ പക്കലില്ലെന്ന് ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു.