കേരളം

kerala

ETV Bharat / bharat

കശ്‌മീരിലെ കരുതല്‍ തടങ്കല്‍ അവസാനിപ്പിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് - കശ്‌മീര്‍ പ്രശ്‌നം

കശ്‌മീരിന് നല്‍കിയ പ്രത്യേക അധികാരം എടുത്തുമാറ്റിയതിന് പിന്നാലെയാണ് മേഖലയിലെ പ്രധാന രാഷ്‌ട്രീയ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്. കശ്‌മീരിലെ മുന്‍ മുഖ്യമന്ത്രിമാരും ഇതില്‍ ഉള്‍പ്പെടുന്നു.

കശ്‌മീരിലെ കരുതല്‍ തടങ്കല്‍ അവസാനിപ്പിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

By

Published : Nov 5, 2019, 3:09 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ കരുതല്‍ തടങ്കലിലുള്ള നേതാക്കളെ പുറത്തുവിടണമെന്നും മേഖലയില്‍ സ്വതന്ത്രമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി. കശ്‌മീരീനുള്ള പ്രത്യേക അധികാരം എടുത്തുമാറ്റിയിട്ട് മൂന്ന് മാസമായി. മേഖലയെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്‌തു. ഇനിയും എന്തിനാണ് കരുതല്‍ തടങ്കല്‍ തുടരുന്നതെന്നും നാഷണല്‍ കോൺഫറൻസ് പ്രസ്താവനയില്‍ പറഞ്ഞു.

90 ദിവസങ്ങളായി താഴ്‌വരയിലെ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഇന്‍റര്‍നെറ്റ് സേവനങ്ങളും, ഫോണ്‍ ബന്ധങ്ങളും വിച്ഛേദിച്ചത് കശ്‌മീരികളുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ആളുകള്‍ ഇപ്പോഴും ജയിലിലാണെന്നും പാര്‍ട്ടി പ്രസ്‌താവനയില്‍ പറയുന്നു.

മേഖലയില്‍ സമാധാനവും, സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. കശ്‌മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കേണ്ടതുണ്ട്. ആദ്യ പടിയായി തടങ്കലിലുള്ള നേതാക്കളെ പുറത്തുവിടണമെന്നും, സ്വതന്ത്രമായ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനുള്ള സാഹചര്യം ഒരുക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.

നാഷണല്‍ കോണ്‍ഫറണ്‍സിന്‍റെ മുതിര്‍ന്ന നേതാക്കളും മുന്‍ മുഖ്യമന്ത്രിമായ ഫാറൂഖ് അബ്‌ദുള്ള, ഒമര്‍ അബ്‌ദുള്ള എന്നിവര്‍ക്ക് പുറമേ. പിഡിപി നേതാക്കളും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്‌തിയും കഴിഞ്ഞ ഓഗസ്‌റ്റ് അഞ്ച് മുതല്‍ കരുതല്‍ തടങ്കലിലാണ്.

ABOUT THE AUTHOR

...view details