കേരളം

kerala

ETV Bharat / bharat

രണ്ട് മാസത്തിന് ശേഷം ഫറൂഖ് അബ്ദുള്ളയെ നേതാക്കള്‍ കണ്ടു - രണ്ടു മാസങ്ങള്‍ക്ക് ശേഷം ഫറൂഖ് അബ്ദുള്ള നേതാക്കളെ കണ്ടു

രണ്ട് മാസത്തെ തടവ് ജീവിതത്തിനിടെ ഇതാദ്യമായാണ് നേതാക്കളെ കാണാൻ ഇരുവർക്കും അനുമതി ലഭിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫറൂഖ് അബ്ദുള്ളയെ സന്ദര്‍ശിച്ചത്.

രണ്ടു മാസങ്ങള്‍ക്ക് ശേഷം ഫറൂഖ് അബ്ദുള്ള നേതാക്കളെ കണ്ടു

By

Published : Oct 7, 2019, 2:55 AM IST

ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിൽ കഴിയുന്ന നാഷണൽ കോൺഫറൻസ് അധ്യക്ഷന്‍ ഒമ‍ർ അബ്ദുള്ള, പിതാവ് ഫറൂഖ് അബ്ദുള്ള എന്നിവരെ പാർട്ടി നേതാക്കൾ സന്ദര്‍ശിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ശ്രീനഗറിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ് ഫറൂഖ് അബ്ദുള്ളയെ കണ്ടത്. രണ്ട് മാസത്തെ തടവ് ജീവിതത്തിനിടെ ഇതാദ്യമായാണ് നേതാക്കളെ കാണാൻ ഇരുവർക്കും അനുമതി ലഭിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫറൂഖ് അബ്ദുള്ളയെ സന്ദര്‍ശിച്ചത്. ഇരുവരുടെയും ആരോഗ്യകാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും രാഷ്ട്രീയം ച‍ർച്ച ആയില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം നാഷണൽ കോൺഫറൻസ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടു മാസങ്ങള്‍ക്ക് ശേഷം ഫറൂഖ് അബ്ദുള്ള നേതാക്കളെ കണ്ടു

ഗവര്‍ണര്‍ സത്യപാല്‍ മാലിക് കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. 81കാരനായ ഫറൂഖ് അബ്ദുള്ളയെ അദ്ദേഹത്തിന്‍റ ശ്രീനഗറിലെ വസതിയിലും മകന്‍ ഒമര്‍ അബ്ദുള്ളയെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലുമാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്. എന്നാൽ നേതാക്കളെല്ലാം തടവിലായതിനാൽ വരാനിരിക്കുന്ന ബ്ലോക്ക് വികസന കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്ന് അക്ബർ ലോണും ഹസ്നൈൻ മസൂദിയും വ്യക്തമാക്കി.

ABOUT THE AUTHOR

...view details