ഛത്തീസ്‌ഗഢില്‍ അഞ്ച് നക്‌സലുകൾ കീഴടങ്ങി - ഛത്തീസ്‌ഗഢ്
അഞ്ച് ലക്ഷം രൂപ തലക്ക് വിലയിട്ടിരുന്ന നക്‌സലുകളാണ് കീഴടങ്ങിയവരില്‍ രണ്ട് പേര്‍.
ഛത്തീസ്‌ഗഢില്‍ അഞ്ച് നക്‌സലുകൾ കീഴടങ്ങി
റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ സുക്‌മ ജില്ലയില്‍ അഞ്ച് നക്‌സലുകൾ കീഴടങ്ങി. സുക്‌മ ജില്ല അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ തിവാരി, എസ്‌പി ശലഭ് സിൻഹ, സിആർപിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മുമ്പാകെയാണ് ഇവര്‍ കീഴടങ്ങിയത്. അഞ്ച് ലക്ഷം രൂപ തലക്ക് വിലയിട്ടിരുന്ന നക്‌സലുകളാണ് ഇവരില്‍ രണ്ട് പേരെന്ന് എസ്‌പി ശലഭ് സിൻഹ പറഞ്ഞു. ജൂൺ എട്ടിന് സുക്‌മ ജില്ലയിൽ നിന്ന് നക്‌സലുകൾ ഉപേക്ഷിച്ച ഏഴ് ഐഇഡി ബോംബുകൾ സിആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു.