റായ്‌പൂര്‍:രാജ്‌നന്ദ്‌ഗാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്‌സലുകളെ അനുസ്‌മരിച്ച് ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ രക്ഷസാക്ഷി വാരമായി ആചരിക്കുമെന്ന് ഛത്തീസ്‌ഗഡ് കങ്കറിലെ നക്‌സലുകള്‍. ഇതുസംബന്ധിച്ച് ലഘുലേഖകള്‍ പ്രവര്‍ത്തകര്‍ വിതരണം ചെയ്‌തു. പങ്കജൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഇത് സംബന്ധിക്കുന്ന ബാനറുകളും പ്രത്യക്ഷപ്പെട്ടു.
രക്തസാക്ഷി വാരം ആചരിക്കാന്‍ തയ്യാറെടുത്ത് നക്സലുകള്‍ - നെക്‌സലുകള്‍
രാജ്‌നന്ദ്‌ഗാവില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്‌സലുകളെ അനുസ്‌മരിച്ചാണ് രക്ഷസാക്ഷി വാരം ആചരിക്കുന്നത്.
രക്ഷസാക്ഷി ആഴ്‌ച പ്രഖ്യാപിച്ച് ഛത്തീസ്‌ഗഡില്‍ നെക്‌സലുകള്‍ ബാനറുകള്‍ സ്ഥാപിച്ചു
ഈ മെയില്‍ രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പെടെ നാല് നക്‌സലുകളാണ് രാജ്‌നന്ദ്‌ഗാവില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ശ്യാം കിഷോര്‍ ശര്‍മ്മ ഗുരുതര പരിക്കേറ്റ് ചികിത്സക്കിടെയാണ് മരിച്ചത്. അശോക് റൈനു, കൃഷ്‌ണ നരേതി, സവിത സലാമി, പര്‍മിള എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.