കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി മാവോയിസ്റ്റ് ലഘുലേഖകൾ - ജാർഖണ്ഡിൽ മാവോയിസ്റ്റ് ലഘുലേഖകൾ

സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

Mavoist
Mavoist

By

Published : Jun 25, 2020, 7:26 PM IST

റാഞ്ചി: ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭൂം ജില്ലയുടെ ഉൾ ഗ്രാമങ്ങളിൽ ഭീതി വിതച്ച് മാവോയിസ്റ്റ് ലഘുലേഖകൾ. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ലേക്ക് ഓരോ ഗ്രാമങ്ങളിൽ നിന്നും 10 ചെറുപ്പക്കാരെ വീതം വിട്ടുനൽകണമെന്നാണ് ലഘുലേഖയിൽ ആവശ്യപ്പെടുന്നത്. ഗ്രാമതലവന്മാരോടാണ് ആവശ്യം. ഇതോടെ പ്രദേശം ഭയചകിതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് സി.പി.ഐ (മാവോയിസ്റ്റ്) അംഗങ്ങളായ പ്രശാന്ത് ബോസ്, മിസിർ ബെസ്ര, സുരേഷ് മുണ്ട തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു.
വിദൂര ദേശങ്ങളിൽ നിന്നും നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. അംഗബലം വർധിപ്പിക്കുന്നതിനായി നക്സലുകൾ ഇവരെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ABOUT THE AUTHOR

...view details