റായ്പൂർ:ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ പൊലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു നക്സല്‍ കൊല്ലപ്പെട്ടു. തോണ്ടമാർക്ക ജില്ലക്ക് സമീപത്തെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജില്ല റിസർവ് ഗാർഡിന്‍റെ സംഘം നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ബാസ്തർ റെയ്ഞ്ചിലെ ഇൻസ്പെക്ടർ ജനറല്‍ ഓഫ് പൊലീസ് പി.സുന്ദരരാജ പറഞ്ഞു.
ഛത്തീസ്‌ഗഡില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു നക്സല്‍ കൊല്ലപ്പെട്ടു - റായ്പൂർ വാർത്ത
ജില്ല റിസർവ് ഗാർഡിന്‍റെ സംഘം നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്
സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോമീറ്റർ അകലെയുള്ള കാടിനുള്ളില്‍ ഡിആർജിയുടെ സ്പെഷ്യല്‍ സ്ക്വാഡും സിആർപിഎഫിന്‍റെ എലൈറ്റ് യൂണിറ്റ് കോബ്ര, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് എന്നിവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഡിആർജി പെട്രോളിങ് സംഘം ചിന്താഗുഫ- ചിന്താല്‍നർ കാട് വളഞ്ഞതിന് ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ വെടിയുതിർത്തു. വെടിവെയ്പ്പിന് ശേഷം പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് നക്സലിന്‍റെ മൃതദേഹം കണ്ടെടുത്തത്. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച സുക്മയിലെ കിസ്താരം പ്രദേശത്ത് നക്സലുകളുമായുള്ള വെടിവെയ്പിൽ ഒരു കോബ്ര കമാൻഡോ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.