തലക്ക് ഒരു ലക്ഷം രൂപ വിലയിട്ട പ്രതി പൊലീസ് പിടിയിൽ - മാദ്‌വി ഗാംഗോ
2016ലെ മാവോയിസ്റ്റ് കുഴിബോംബ് ആക്രമണക്കേസിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ മാദ്‌വി ഗാംഗോ.
![തലക്ക് ഒരു ലക്ഷം രൂപ വിലയിട്ട പ്രതി പൊലീസ് പിടിയിൽ naxal arrset Dantewada naxal awarded naxal landmine attack റായ്‌പൂർ ചത്തീസ്‌ഗണ്ഡ് പൊലീസ് മാദ്‌വി ഗാംഗോ സിആർപിഎഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6084187-923-6084187-1581772834496.jpg)
തലക്ക് ഒരു ലക്ഷം രൂപ വിലയിട്ട പ്രതി പൊലീസ് പിടിയിൽ
റായ്‌പൂർ: ചത്തീസ്‌ഗണ്ഡ് പൊലീസ് തലക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി മാദ്‌വി ഗാംഗോ പൊലീസ് പിടിയിൽ. ദന്ദേവാഡ ജില്ലയിൽ നിന്നാണ് മാദ്‌വി ഗാംഗോയെ പൊലീസ് പിടികൂടിയത്. 2016ൽ ഏഴ് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട കുഴിബോംബ് ആക്രമണത്തിലെ മുഖ്യ പ്രതിയാണ് മാദ്‌വി ഗാംഗോ. മാവോയിസ്റ്റുകളുടെ സംഘടനയായ ദണ്ഡകരന്യ ആദിവാസി കിസാൻ മജ്‌ദൂർ സംഗ്‌ദൻ മേധാവിയാണ് ഇയാൾ.