രാജനന്ദഗാവ് (ഛത്തിസ്ഗഡ്):നക്സല്‍ ദമ്പതികള്‍ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. 13 ലക്ഷം രൂപയാണ് കീഴടങ്ങുന്നതിന് പാരിതോഷികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഗൈന്ദ്സിംഗ് കോവച്ചി (35), ഭാര്യ റംശീല ദുര്‍വേ (22) എന്നിവരാണ് കീഴടങ്ങിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാവോയിസ്റ്റ് പ്രത്യയ ശാസ്ത്രത്തോടുള്ള വിയോജിപ്പും മുതിര്‍ന്ന നേതാക്കല്‍ ഗ്രോത്ര വര്‍ഗക്കാര്‍ക്ക് നേരെ നടത്തുന്ന അതിക്രമത്തിലും വിയോജിച്ചാണ് തീരുമാനം. മോഹല്‍ ഔദി ഏരിയ കമ്മിറ്റിയിലെ അംഗങ്ങളാണ് കീഴടങ്ങിയത്.
നക്സല്‍ ദമ്പതികള്‍ കീഴടങ്ങി; പാരിതോഷികം 13 ലക്ഷം രൂപ - പാതിതോഷികം
ഗൈന്ദ്സിംഗ് കോവച്ചി (35), ഭാര്യ റംശീല ദുര്‍വേ (22) എന്നിവരാണ് കീഴടങ്ങിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാവോയിസ്റ്റ് പ്രത്യേയ ശാസ്ത്രത്തോടുള്ള വിയോജിപ്പും മുതിര്‍ന്ന നേതാക്കല്‍ ഗ്രോത്ര വര്‍ഗക്കാര്‍ക്ക് നേരെ നടത്തുന്ന അതിക്രമത്തിലും വിയോജിച്ചാണ് തീരുമാനം.
![നക്സല്‍ ദമ്പതികള്‍ കീഴടങ്ങി; പാരിതോഷികം 13 ലക്ഷം രൂപ നക്സല്‍ ദമ്പതികള്‍ കീഴടങ്ങി; പാതിതോഷികം 13 ലക്ഷം രൂപ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6416120-762-6416120-1584259241116.jpg)
നക്സല്‍ ദമ്പതികള്‍ കീഴടങ്ങി; പാതിതോഷികം 13 ലക്ഷം രൂപ
2006ലാണ് ഇവര്‍ മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്നത്. കൊലപാതകമടക്കം നിരവധി കേസുകള്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. ഇയാളെ തലക്ക് എട്ട് ലക്ഷം പൊലീസ് വിലയിട്ടിരുന്നു. സുരക്ഷാ സേനയുമായും മറ്റും ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കേഡര്‍മാര്‍ക്ക് ചികിത്സ നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥാര്‍ പറഞ്ഞു. കീഴടങ്ങിയതോടെ പ്രോത്സാഹനമായി ഇവര്‍ക്ക് 10000 നല്‍കിയിട്ടുണ്ട്. ഇവരുടെ പുനരധിവാസത്തിനായി കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Mar 15, 2020, 3:12 PM IST