കേരളം

kerala

ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ നക്‌സല്‍ ദമ്പതികള്‍ കീഴടങ്ങി - നക്‌സല്‍ ദമ്പതികള്‍ കീഴടങ്ങി

2006 ല്‍ പമല്‍വാലയില്‍ മുര്‍കിനാര്‍ ക്യാമ്പ് ആക്രമിച്ച കേസിലെ പ്രതിയാണ് ഗോപി.

naxal  surrender  Chhattisgarh  Naxal couple surrenders  Naxal couple with bounty surrenders  നക്‌സല്‍ ദമ്പതികള്‍ കീഴടങ്ങി  നക്‌സല്‍
തലക്ക്‌ ഏഴ്‌ ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച നക്‌സല്‍ ദമ്പതികള്‍ കീഴടങ്ങി

By

Published : Jun 6, 2020, 9:14 PM IST

റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ നക്‌സല്‍ ദമ്പതികള്‍ കീഴടങ്ങി. ഗംഗലൂര്‍ പ്രാദേശിക മാവോയിസ്റ്റ് കമ്മിറ്റിയിലെ അംഗങ്ങളായ ഗോപി മൊദിയാന്‍, ഭാരതി കത്തം എന്നിവരാണ് ഛത്തീസ്‌ഗഡിലെ ബിജാപൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. സംഘടനയില്‍ നിന്നും പുറത്താക്കിയെന്നും അതിനാലാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും ഗോപി പൊലീസിന് മൊഴി നല്‍കി.ഇവരെ കണ്ടെത്തുന്നവർക്ക് ഏഴ്‌ ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

2006 ല്‍ പമല്‍വാലയില്‍ മുര്‍കിനാര്‍ ക്യാമ്പ് ആക്രമിച്ച കേസിലെ പ്രതിയാണ് ഗോപി. ഇയാളെ പിടിച്ചു നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇയാളുടെ ഭാര്യ ഭാരതിയും നിരവധി നക്‌സല്‍ ആക്രമണങ്ങളിലെ പ്രതിയാണ്.ഇവരെ പിടിച്ചു നല്‍കുന്നതിന് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details