ദന്തേവാഡയിൽ ഏറ്റുമുട്ടല്‍; നക്‌സല്‍ കൊല്ലപ്പെട്ടു - നക്സൽ ഡെപ്യൂട്ടി കമാൻഡർ-മരണം
മരിച്ചയാളുടെ തലക്ക് സര്‍ക്കാര്‍ എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖാപിച്ചിരുന്നു.
![ദന്തേവാഡയിൽ ഏറ്റുമുട്ടല്‍; നക്‌സല്‍ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4696833-44-4696833-1570605954867.jpg)
ഛത്തീസ്‌ഗഢ്: ദന്തേവാഡയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നക്‌സല്‍ ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെട്ടു. ദന്തേവാഡയിലെ വനങ്ങളിൽ സുരക്ഷാസേന നടത്തിയ വെടിവെയ്‌പിലാണ് സര്‍ക്കാര്‍ തലക്ക് എട്ട് ലക്ഷം രൂപ വിലയിട്ടിരുന്ന നക്‌സലിനെ വധിച്ചത്. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ സേനാംഗവും മരിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാറ്റൂൺ നമ്പർ 26 ലെ ഡെപ്യൂട്ടി കമാൻഡർ ദേവ കവാസിയാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആയുധങ്ങളും വെടിമരുന്നുകളും ഡയറിയും സുരക്ഷാ സേന കണ്ടെടുത്തിരുന്നു.