മുംബൈ: മുംബൈയിൽ യുദ്ധക്കപ്പലായ ഐഎൻഎസ് ബെത്വയിലെ നാവിക ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. രമേശ് ചൗധരി (22) എന്ന നാവികനെയാണ് ഞായറാഴ്ച രാവിലെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുംബൈയിൽ നേവി ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു - മുബൈയിൽ നേവി ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ച നിലയിൽ
നാവികസേനയുടെ സഹായത്തോടെ സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ട്.
മുംബൈയിൽ നേവി ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു
മരിച്ച നാവിക ഉദ്യോഗസ്ഥന്‍റെ സർവീസ് തോക്ക് മൃതദേഹത്തിന്‍റെ സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. മരണം ആത്മഹത്യയാണോ എന്ന സംശയത്തിലാണ് പൊലീസ്. മരിച്ച രമേശ് ചൗധരി ജോധ്പൂർ സ്വദേശിയാണ്. നാവികസേനയുടെ സഹായത്തോടെ സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ട്.