മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ സ്വന്തമാക്കാന്‍ പദ്ധതിയുമായി നാവികസേന - വിമാനവാഹിനികപ്പലുകള്‍ സ്വന്തമാക്കാന്‍ നാവികസേന
2022ഓടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നേവിയുടെ ആദ്യ വിമാനവാഹിനിക്കപ്പല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മേധാവി അഡ്‌മിറല്‍ കരംമ്പിര്‍ സിങ്
ന്യൂഡല്‍ഹി:മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ സ്വന്തമാക്കുകയെന്നതാണ് നാവികസേനയുടെ അടുത്ത ലക്ഷ്യമെന്ന് നാവികസേന മേധാവി അഡ്‌മിറല്‍ കരംമ്പിര്‍ സിങ്. 2022ഓടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നേവിയുടെ ആദ്യ വിമാനവാഹിനികപ്പല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാവെല്ലുവിളികളെ നേരിടാന്‍ നാവികസേന പൂര്‍ണമായും സജ്ജമാണെന്നും വാര്‍ഷിക പത്ര സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാവികസേനയുടെ ബജറ്റ് വിഹിതം 18ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറഞ്ഞു. സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.