കേരളം

kerala

ETV Bharat / bharat

ബേക്കറി ഉടമയെ മർദ്ദിച്ച നാവികസേന ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍ - ബേക്കറി ഉടമയെ മർദ്ദിച്ചതിന് നാവികസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു

പോർട്ട് ബ്ലെയർ കോടതിയിൽ  ഹാജരാക്കിയ നാവികസേന ഉദ്യോഗസ്ഥനെ  ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

navy man arrested  Andaman & Nicobar  thrashing bakery staff  ബേക്കറി ഉടമയെ മർദ്ദിച്ചതിന് നാവികസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു  Navy man arrested for thrashing bakery staff
ബേക്കറി ഉടമയെ മർദ്ദിച്ചതിന് നാവികസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു

By

Published : Jan 9, 2020, 2:02 AM IST

പോർട്ട് ബ്ലെയർ:ബേക്കറി ഉടമയെ മർദ്ദിച്ചതിന് നാവികസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്‌തു. ആൻഡമാനിലെ ഗാര ചാർമ ജില്ലയിൽ ചൊവ്വാഴ്ച്ചയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒരു കൂട്ടം നാവികസേന ഉദ്യോഗസ്ഥർ ബേക്കറിയിൽ കയറി വരുകയും ഉടമയെയും അയൽവാസിയെയും മർദ്ദിച്ച് അവശരാക്കുകയും കട നശിപ്പിക്കുകയുമായിരുന്നു. മർദ്ദനമേറ്റ അയൽവാസി കടയിലെ മുൻ ജീവനക്കാരനായിരുന്നു . പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. അറസ്റ്റിലായ നാവികസേന ഉദ്യോഗസ്ഥനെ ബുധനാഴ്‌ച്ച പോർട്ട് ബ്ലെയർ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ABOUT THE AUTHOR

...view details