കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ പൗരന്മാരെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിക്കാനൊരുങ്ങി വ്യോമ-നാവികസേനകൾ - ഇന്ത്യൻ പൗരന്മാരെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിക്കാനൊരുങ്ങി നാവികസേന

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ പ്രവർത്തന ക്ഷമത കൂടുതലുള്ള കപ്പൽ എഞ്ചിനുകൾ തയ്യാറാക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് സർക്കാർ നിർദേശം നൽകി

stranded Indian citizens  Indian Navy  Indian Air Force  coronavirus induced lockdown  ഇന്ത്യൻ പൗരന്മാരെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിക്കാനൊരുങ്ങി നാവികസേന  പ്രധാനമന്ത്രി നരേന്ദ്ര മോദി  stranded Indian citizens  Indian Navy  Indian Air Force  coronavirus induced lockdown  ഇന്ത്യൻ പൗരന്മാരെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിക്കാനൊരുങ്ങി നാവികസേന  പ്രധാനമന്ത്രി നരേന്ദ്ര മോദി
വ്യോമ- നാവികസേനകൾ

By

Published : Apr 30, 2020, 12:19 AM IST

ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുവരാൻ പ്രവർത്തന ക്ഷമത കൂടുതലുള്ള കപ്പൽ എഞ്ചിനുകൾ തയ്യാറാക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് സർക്കാർ നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കാബിനറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കഴിഞ്ഞയാഴ്ച നിർദേശങ്ങൾ പുറപ്പെടുവിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ മെയ് മൂന്ന് വരെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ ഗൾഫ് രാജ്യങ്ങളിലെ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വ്യക്തമാക്കിയിരുന്നു.

മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ അഭ്യർത്ഥിക്കുന്ന ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ, വിവരങ്ങൾ സമാഹരിക്കുക മാത്രമാണ് ലക്ഷ്യം. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമോ വിശദാംശങ്ങളോ ലഭിച്ചിട്ടില്ലെന്നും ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഐ‌എൻ‌എസ് ജലാശ്വ, രണ്ട് മഗർ ക്ലാസ് ടാങ്ക് ലാൻഡിങ് കപ്പലുകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details