കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് കപ്പല്‍ തുരത്തി

ചൈനീസ് ഗവേഷണ കപ്പലായ ഷി യാന്‍-1 ആണ് ഇന്ത്യന്‍ സേന തുരത്തിയത്.

Navy drives away suspicious Chinese vessel from Indian waters  ചൈനീസ് കപ്പല്‍ തുരത്തി  ഇന്ത്യന്‍ നാവിക സേന  ഇന്ത്യന്‍ സമുദ്രം  ഷി യാന്‍-1  Chinese vessel from Indian waters
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് കപ്പല്‍ തുരത്തി

By

Published : Dec 3, 2019, 1:31 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് കപ്പല്‍ പോര്‍ട്ട്ബ്ലയറിനടുത്ത് ഇന്ത്യന്‍ നാവികസേന തുരത്തി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപത്തായി ഇന്ത്യന്‍ സമുദ്രത്തില്‍ ഗവേഷണം നടത്തുകയായിരുന്നു കപ്പലെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് ഗവേഷണ കപ്പലായ ഷി യാന്‍-1 ആണ് ഇന്ത്യന്‍ സേന തുരത്തിയത്.
സമുദ്രത്തില്‍ നീരീക്ഷണം നടത്തുന്ന വിമാനങ്ങളാണ് കപ്പല്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ദ്വീപുകള്‍ കേന്ദ്രീകരിച്ച് ചാരപ്രവര്‍ത്തികള്‍ നടത്താനായാണ് കപ്പല്‍ എത്തിയതെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ കിഴക്കന്‍ ഏഷ്യന്‍ സമുദ്ര മേഖലയില്‍ നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കടന്നുകയറ്റം തടയാന്‍ ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പല്‍ അയച്ചിട്ടുണ്ട്.
ഇന്ത്യന്‍ എക്സിക്യൂട്ടീവ് ഇക്കണോമിക്സ് സോണില്‍ കപ്പല്‍ ഗവേഷണം നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറം ഗവേഷണങ്ങള്‍ നടത്താന്‍ മറ്റ് രാഷ്ട്രങ്ങള്‍ക്ക് അനുമതിയില്ല. ഈ കാര്യം കാണിച്ചാണ് ചൈനീസ് കപ്പല്‍ ഇന്ത്യന്‍ സേന തുരത്തിയത്. കപ്പല്‍ ഇന്ത്യന്‍ സമുദ്രം വിട്ടതായും സേന അറിയിച്ചു. മലാക്ക കടലിടുക്ക് വഴി ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കുന്നത് തടയാന്‍ നാവികസേന ജാഗ്രത പാലിക്കുന്നുണ്ട്. ഇന്ത്യന്‍ സേനയുടെ പി 8ഐ കപ്പല്‍ നടത്തിയ തെരച്ചിലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച ഏഴോളം കപ്പലുകള്‍ കണ്ടെത്തിയിരുന്നു. ചൈനയുടെ ഡോക് സിയാന്‍-32 കപ്പലിന്‍റെ ചിത്രങ്ങളും ഇന്ത്യ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ആന്‍റി പൈറസി പട്രോളിങ്ങിന്‍റെ ഭാഗമായാണ് ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.

ABOUT THE AUTHOR

...view details