മുംബൈ: മഹാരാഷ്‌ട്ര നവ്‌നിർമാൺ സേന നേതാവ് ജമീൽ ഷെയ്ഖിനെ അജ്ഞാതർ വെടിവച്ചു കൊന്നു. താനെയിലെ റബോഡി പ്രദേശത്ത് തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന ജമീലിനെ രണ്ട് ബൈക്ക് യാത്രികർ തലയ്ക്ക് പിന്നിൽ വെടിവെക്കുകയായിരുന്നു.
മഹാരാഷ്‌ട്രയിൽ നവ്‌നിർമാൺ സേന നേതാവ് വെടിയേറ്റ് മരിച്ചു - Jameel Shaikh
ബൈക്കിൽ പോവുകയായിരുന്ന ജമീലിനെ രണ്ട് ബൈക്ക് യാത്രികർ തലയ്ക്ക് പിന്നിൽ വെടിവെക്കുകയായിരുന്നു
മഹാരാഷ്‌ട്രയിൽ നവ്‌നിർമാൺ സേന നേതാവ് വെടിയേറ്റ് മരിച്ചു
ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. പരിസരത്തെ സിസിടിവിയിൽ നിന്നും സംഭവത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.