നവജ്യോത് സിദ്ദു രാജിവെച്ചു; പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി
കുറച്ചുകാലമായി മുഖ്യമന്ത്രി അമരീന്ദർ സിങുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു സിദ്ദു
ന്യൂഡല്‍ഹി:പഞ്ചാബ് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി നവജ്യോത് സിംഗ് സിദ്ദു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. കുറച്ചുകാലമായി മുഖ്യമന്ത്രി അമരീന്ദർ സിങുമായി അഭിപ്രായവ്യത്യാസത്തില്‍ ആയിരുന്നു സിദ്ദു. രാഹുല്‍ ഗാന്ധിക്കാണ് സിദ്ദു രാജി സമര്‍പ്പിച്ചിരിക്കുന്നത്. രാജിക്കത്തിന്‍റെ ചിത്രം സിദ്ദു ട്വിറ്റര്‍ വഴി പുറത്തുവിട്ടു. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്ന് അഭിസംബോധന ചെയ്താണ് കത്ത് തുടങ്ങുന്നത്. പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജി വെക്കുന്നു എന്ന ഒറ്റ വരി മാത്രമാണ് കത്തിലുള്ളത്. മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പല മന്ത്രിസഭാ യോഗങ്ങളിലും നവജ്യോത് സിദ്ദു പങ്കെടുത്തിരുന്നില്ല.