കേരളം

kerala

ETV Bharat / bharat

മോദിയെ അധിക്ഷേപിച്ചു: നവ്ജ്യോത് സിംഗ് സിദ്ധുവിന് നോട്ടീസ് - Congress

അഹമ്മദാബാദിൽ നടന്ന റാലിയിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപണം. പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചു.

കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ധുവിന് നോട്ടീസ്

By

Published : May 1, 2019, 9:17 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഹമ്മദാബാദിൽ നടന്ന റാലിയിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ധുവിന് ഇലക്ഷൻ കമ്മീഷനിൽ നിന്നും നോട്ടീസ് ലഭിച്ചു. നാളെ വൈകീട്ട് ആറുമണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പരാതിയോടൊപ്പം ആരോപണത്തിന് വിധേയമായ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചിട്ടുണ്ട്.
രണ്ടാം തവണയാണ് നവ്ജ്യോത് സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും താക്കീത് ലഭിക്കുന്നത്. ബിജെപിയെ ലോക്സഭാ ഇലക്ഷനിൽ പരാജയപ്പെടുത്തുന്നതിന് ബീഹാറിലെ കത്തീഹറിൽ മുസ്ലീം വോട്ടർമാരിലുണ്ടാക്കിയ പ്രകോപനത്തിനും നവ്ജ്യോത് സിംഗിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. തുടർന്ന് 72 മണിക്കൂർ പ്രചാരണ വിലക്കും നേരിട്ടിരുന്നു.

ABOUT THE AUTHOR

...view details