മുംബൈ: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യചെയ്തു. നവിമുംബൈയിലാണ് സംഭവം. ഓൺലൈൻ വ്യാപാരിയായ നിതേഷ് ഉപാധ്യായ (35) ,ഭാര്യ ബാബ്ലി (30), എട്ടുവയസ്സുള്ള മകൾ, ഏഴുവയസ്സുള്ള മകൻ എന്നിവരുടെ അഴുകിയ മൃതദേഹങ്ങള്‍ തലോജയിലെ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തി.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യചെയ്തു - Navi Mumbai
ഭാര്യയെയും മക്കളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷമാണ് ഇയാള്‍ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്
ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
നിതേഷ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മറ്റ് മൂന്ന് പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സ്ഥിതിയിലായിരുന്നു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം നിതേഷ് തൂങ്ങിമരിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്നും ലഭിച്ച ആത്മഹത്യാകുറിപ്പില്‍ കിടപ്പുമുറിയിൽ സ്വർണവും പണവും സൂക്ഷിച്ച് വെച്ചിട്ടുള്ളതായും ഹിന്ദു മാതാചാരപ്രകാരം ശവസംസ്കാരം നടത്തണമെന്നും നിതേഷ് പറയുന്നുണ്ട്.