കേരളം

kerala

ETV Bharat / bharat

പുകയില ആവശ്യപ്പെട്ട് തര്‍ക്കം; മഹാരാഷ്‌ട്രയില്‍ ഒരാള്‍ കൊല്ലപ്പെട്ടു - crime news

ഇരുമ്പുവടി കൊണ്ട് മര്‍ദനമേറ്റാണ് അമ്പത്തിമൂന്നുകാരനായ നങ്കു രാജ്‌ബര്‍ കൊല്ലപ്പെട്ടത്

പുകയില ആവശ്യപ്പെട്ട് തര്‍ക്കം  മഹാരാഷ്‌ട്രയില്‍ ഒരാള്‍ കൊല്ലപ്പെട്ടു  മഹാരാഷ്‌ട്ര  നവി മുംബൈ  Navi Mumbai  Man killed after starting fight over tobacco  crime news  maharashtra crime news
പുകയില ആവശ്യപ്പെട്ട് തര്‍ക്കം; മഹാരാഷ്‌ട്രയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

By

Published : Nov 24, 2020, 10:30 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ പുകയില ആവശ്യപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നവി മുംബൈയിലാണ് 53കാരനായ നങ്കു രാജ്‌ബര്‍ കൊല്ലപ്പെട്ടത്. രവി ശര്‍മയെന്നയാളോട് ഇയാള്‍ ച്യുയിങ് പുകയില ചോദിക്കുകയും വിസമ്മതിച്ചപ്പോള്‍ ഇയാള്‍ മുഖത്തടിച്ചെന്നും പൊലീസ് പറഞ്ഞു. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് പ്രതി നങ്കു രാജ്‌ബറിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പാം ബീച്ച് റോഡില്‍ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.

ABOUT THE AUTHOR

...view details