ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടര്‍ച്ചയായ എട്ടാം തവണയും ബിജു ജനതാദൾ അധ്യക്ഷനായി തെരഞ്ഞെടുത്തു. ബിജെഡി അധ്യക്ഷസ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ഒരേയൊരു നേതാവായിരുന്ന പട്‌നായിക്കിനെ അധ്യക്ഷനായി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ പി.കെ.ദേബ് പ്രഖ്യാപിച്ചു. തുടർച്ചയായി അഞ്ചാം തവണയും ഒഡീഷ മുഖ്യമന്ത്രിപദത്തിലെത്തിയ പട്‌നായിക് 1997ല്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ നേതൃസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ്. വിജയത്തിനോ പരാജയത്തിനോ വേണ്ടിയല്ല ബിജെഡി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും മറിച്ച് ഒഡീഷയിലെ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിക്കാനും അവര്‍ക്ക് വേണ്ടി സേവനം ചെയ്യാനുമാണെന്ന് നവീന്‍ പട്‌നായിക് മാധ്യമങ്ങളോട് പ്രതികരിച്ചു.
എട്ടാം തവണയും ബിജെഡി അധ്യക്ഷനായി നവീന്‍ പട്‌നായിക്
ബിജെഡി അധ്യക്ഷസ്ഥാനത്തേക്ക് നവീന്‍ പട്‌നായിക് മാത്രമായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്.
നവീന്‍ പട്‌നായിക് എട്ടാം തവണയും ബിജെഡി അധ്യക്ഷന്‍
വിവിധ ഘട്ടങ്ങളിലായി നടന്ന ബിജെഡി സംഘടനാ വോട്ടെടുപ്പ് ബുധനാഴ്‌ച പാർട്ടി ആസ്ഥാനത്ത് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തോടെയാണ് അവസാനിച്ചത്. 355 കൗണ്‍സില്‍ അംഗങ്ങളില്‍ 80 പേരെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു.