ഒഡീഷ മന്ത്രിമാരിൽ ധനികൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് - Odisha ministers
64.26 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്
ഭുവനേശ്വർ: ഒഡീഷ മന്ത്രിമാരിൽ ധനികൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്ന് സംസ്ഥാന സർക്കാർ. നവീൻ പട്‌നായിക് ഉൾപ്പെടെ 20 മന്ത്രിമാരുടെ സ്വത്ത് വിവര പട്ടിക ഒഡീഷ സർക്കാർ വെബ്‌സൈറ്റിൽ പുറത്തുവിട്ടിരുന്നു. 2,66,663.93 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ സ്വത്തും 63,64,15,261 കോടി രൂപയുടെ പാരമ്പര്യ സ്വത്തുമുൾപ്പെടെ 2019 മാർച്ച് 31 വരെ 64.26 കോടി രൂപയുടെ ആസ്‌തി അദ്ദേഹത്തിനുണ്ടെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. കായിക, ഐടി മന്ത്രി തുഷാർകന്തി ബഹ്റയാണ് സ്വത്ത് വിവര പട്ടികയിൽ ഏറ്റവും പിന്നിൽ. 26 ലക്ഷം രൂപയാണ് അദ്ദേഹത്തിന്‍റെ ആസ്‌തി.