ചെന്നൈ: സമുദ്ര സേതു മിഷന്‍റെ കീഴില്‍ നാവിക സേനയുടെ ജലാശ്വ കപ്പല്‍ മാലിദ്വീപില്‍ കുടുങ്ങിയ 700 ഇന്ത്യക്കാരുമായി തിരിച്ചെത്തി. തമിഴ്‌നാട് തൂത്തുക്കുടി തുറമുഖത്താണ് കപ്പല്‍ എത്തിയത്.
മാലിദ്വീപില്‍ കുടുങ്ങിയ 700 ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ തിരിച്ചെത്തി - Indians Maldives
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് കപ്പല്‍ ഇന്ത്യന്‍ തീരത്തെത്തിയത്.
മാലിദ്വീപില്‍ കുടുങ്ങിയ 700 ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ തിരിച്ചെത്തി
നേരത്തെ മിഷന്‍റെ ഭാഗമായി ശ്രീലങ്കയില്‍ കുടുങ്ങിയ 2700 ഇന്ത്യക്കാരെ ഇന്ത്യന്‍ തീരത്തെത്തിച്ചിരുന്നു. ജൂണ്‍ അഞ്ചിനാണ് മാലിദ്വീപില്‍ നിന്നും കപ്പല്‍ പുറപ്പെട്ടത്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് കപ്പല്‍ ഇന്ത്യന്‍ തീരത്തെത്തിയത്. തിരിച്ചെത്തിയവരെ പ്രത്യേക സ്‌ക്രീനിങിന് വിധേയമാക്കുകയും അവരുടെ സാധനങ്ങൾ അണുവിമുക്തമാക്കിയ ശേഷവുമാണ് വിട്ടയച്ചത്. ഇവരെ പ്രത്യേക ബസുകളില്‍ അവരരുടെ ജില്ലകളില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.