ന്യൂഡൽഹി:വിശാഖപട്ടണം അഡ്‌മിറൽ സൂപ്രണ്ട് നേവൽ ഡോക്‌യാർഡായി റിയർ അഡ്‌മിറൽ ശ്രീകുമാർ നായർ ചുമതലയേറ്റു. ഇന്ത്യൻ നാവികസേന വൈസ് അഡ്‌മിറൽ കിരൺ ദേശ്‌മുഖിൽ നിന്നാണ് അദ്ദേഹം പദവി സ്വീകരിച്ചത്. 1987 ഓഗസ്റ്റ് 17ന് ഇന്ത്യൻ നാവികസേനയിൽ ഇലക്ട്രിക്കൽ ഓഫീസറായി അദ്ദേഹത്തെ നിയമിച്ചിരുന്നു. റീജിയണൽ എഞ്ചിനീയറിങ് കോളജിലെ പൂർവ വിദ്യാർഥിയായ അദ്ദേഹം തിരുച്ചിറപ്പള്ളി എൻഐടിലും ഡൽഹി ഐഐടിലും വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
വിശാഖപട്ടണം അഡ്‌മിറൽ സൂപ്രണ്ട് നേവൽ ഡോക്‌യാർഡായി റിയർ അഡ്‌മിറൽ ശ്രീകുമാർ നായർ ചുമതലയേറ്റു - റിയർ അഡ്‌മിറൽ ശ്രീകുമാർ നായർ
ഇന്ത്യൻ നാവികസേന വൈസ് അഡ്‌മിറൽ കിരൺ ദേശ്‌മുഖിൽ നിന്നാണ് അദ്ദേഹം പദവി സ്വീകരിച്ചത്
![വിശാഖപട്ടണം അഡ്‌മിറൽ സൂപ്രണ്ട് നേവൽ ഡോക്‌യാർഡായി റിയർ അഡ്‌മിറൽ ശ്രീകുമാർ നായർ ചുമതലയേറ്റു Naval Dockyard Visakhapatnam Rear Admiral Sreekumar Nair വിശാഖപട്ടണം അഡ്‌മിറൽ സൂപ്രണ്ട് നേവൽ ഡോക്‌യാർഡാ റിയർ അഡ്‌മിറൽ ശ്രീകുമാർ നായർ കിരൺ ദേശ്‌മുഖി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5904388-393-5904388-1580456842849.jpg)
അഡ്‌മിറൽ സൂപ്രണ്ടായി ചുമതലയേൽക്കുന്നതിന് മുമ്പ് അസിസ്റ്റന്‍റ് ചീഫ് ഓഫ് മെറ്റീരിയൽ, ഇന്‍റഗ്രേറ്റഡ് ഹെഡ് ക്വാർട്ടേഴ്‌സ്, പ്രതിരോധ മന്ത്രാലയം (നേവി) എന്നിവിടങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2010ലെ നാവോ സേന അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. വിശാഖപട്ടണത്തെ നേവൽ ഡോക്‌യാര്‍ഡില്‍ 14 മാസമായി തുടർന്നുവരുന്ന വൈസ് അഡ്‌മിറൽ കിരൺ ദേശ്‌മുഖ് വിശാഖപട്ടണത്ത് ഡയറക്‌ടർ ജനറൽ നേവൽ പ്രോജക്‌ടറായും ചുമതലയേറ്റു. ഫ്ലാഗ് ഓഫീസർ ഇന്ത്യൻ നാവികസേനയിൽ ഓപ്പറേഷണൽ, സ്റ്റാഫ്, ഡോക്‌യാർഡ് എന്നിവയുൾപ്പെടെ പുതിയ നിയമനങ്ങൾ നടത്തി.