ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്‌റ്റര്‍ ഉടന്‍ നടപ്പിലാക്കുമെന്നും, ബംഗാളിലായിരിക്കും പദ്ധതി ആദ്യം നടപ്പിലാക്കുകയെന്നും ബിജെപി എംപി സാക്ഷി മഹാരാജ്. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രക്ഷോഭം നടക്കുന്ന ബംഗാളില്‍ ദേശീയ പൗരത്വ രജിസ്‌റ്റര്‍ നടപ്പാക്കാന്‍ അനുവധിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് സാക്ഷി മഹാരാജിന്‍റെ പ്രസ്‌താവന.
ദേശീയ പൗരത്വ രജിസ്‌റ്റര്‍ ആദ്യം നടപ്പാക്കാന്‍ പോകുന്നത് ബംഗാളില്‍ : സാക്ഷി മഹാരാജ് - സാക്ഷി മഹാരാജ് വാര്‍ത്ത
അനധികൃതമായി രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങളെയും രൊഹിങ്ക്യകളെയും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും ബിജെപി എംപി സാക്ഷി മഹാരാജ് പറഞ്ഞു.
ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം രാജ്യത്തെ മുസ്ലീങ്ങളെ ഉപദ്രവിക്കാനുള്ളതല്ലെന്നും സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു. "ട്രെയിനില്‍ ടിക്കറ്റ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ വരുന്നത് പോലെയാണിത് ടിക്കറ്റുള്ളവര്‍ക്ക് യാത്ര ചെയ്യാം, അല്ലാത്ത നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും" - സാക്ഷി മഹാരാജ് പറഞ്ഞു. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന മുസ്ലീങ്ങളെയും രൊഹിങ്ക്യകളെയും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു.
തനിക്ക് ജിവനുള്ളപ്പോള്‍ ബംഗാളില്‍ ദേശീയ പൗരത്വ രജിസ്‌റ്റര്‍ നടപ്പിലാക്കാന്‍ അനുവധിക്കില്ലെന്ന മമതയുടെ പ്രസ്‌താവനയെയും സാക്ഷി മഹാരാജ് പരിഹസിച്ചു. ആരെങ്കിലും മരിക്കാന്‍ ആഗ്രഹിച്ചാല്‍ അവരെ സഹായിക്കാന്‍ തനിക്കാകില്ലെന്ന മഹാരാജ് പറഞ്ഞു.