ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്‍റെ ഓർമ്മപ്പെടുത്തുന്നതിനായി അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പെയ് ആണ് മെയ് 11 ദേശീയ സാങ്കേതിക വിദ്യാ ദിനം ആയി പ്രഖ്യാപിച്ചത്. 1998 മെയ് 11നാണ് ഇന്ത്യ വിജയകരമായി പൊഖ്‌റാൻ-2 (കോഡ് നാമം-ഓപ്പറേഷൻ ശക്തി) നടത്തിയത്. രാജസ്ഥാനിലെ ഇന്ത്യൻ ആർമിയുടെ പൊഖ്‌റാൻ ടെസ്റ്റ് റേഞ്ചിൽ ശക്തി-1 ആണവ മിസൈൽ പരീക്ഷിച്ചു. 1974 മെയ് മാസത്തിൽ പൊഖ്ര-1 (ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ എന്ന കോഡ് നാമം) നടത്തിയ ശേഷം ഇന്ത്യ നടത്തിയ രണ്ടാമത്തെ ആണവ പരീക്ഷണമായിരുന്നു അത്.
ദേശീയ സാങ്കേതിക വിദ്യാ ദിനം ശാസ്ത്ര-സാങ്കേതിക മേഖലയിലെ ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും മികച്ച നേട്ടങ്ങളും മൂല്യവത്തായ സംഭാവനകളും എടുത്തുകാണിക്കുന്നു. യുവാക്കളെ ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നതിനായ ആകർഷിക്കാനും ഈ തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താനും ദേശീയ സാങ്കേതിക വിദ്യാ ദിനം പ്രചോദനം നൽകുന്നു.
എല്ലാ വർഷവും ടെക്നോളജി ഡെവലപ്മെന്‍റ് ബോർഡ് ഓഫ് ഇന്ത്യ ദേശീയ സാങ്കേതിക വിദ്യാ ദിനം ആചരിക്കുന്നു. ദേശീയ സാങ്കേതിക വിദ്യാ ദിനത്തോടനുബന്ധിച്ച്, ഇന്ത്യയിലുടനീളമുള്ള എഞ്ചിനീയറിങ് കോളേജുകൾ ശാസ്ത്രീയ പരിശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും വിദ്യാർഥികൾക്കിടയിൽ താൽപര്യം വളർത്തുന്നതിനുമായി പരിപാടികൾ നടത്തുന്നു.
മെയ് 11ന് നടന്ന മറ്റ് പ്രധാന സംഭവങ്ങള്‍
നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനമാണ് ഹൻസ-3. അതിന്‍റെ ആദ്യ പറക്കലും ദേശീയ സാങ്കേതിക ദിനം അടയാളപ്പെടുത്തുന്നു. രാജസ്ഥാനിലെ പൊഖ്‌റാനിൽ ആണവപരീക്ഷണം സംഘടിപ്പിക്കുന്നതിനിടെയാണ് ഹാന്‍സ-3 ബെംഗളൂരുവിൽ പറന്നത്. രണ്ട് പേര്‍ക്കു ഇരിക്കാവുന്ന, ലൈറ്റ് ജനറൽ ഏവിയേഷൻ വിമാനമായിരുന്നു അത്. പൈലറ്റ് പരിശീലനം, നിരീക്ഷണം, സ്പോർട്‌സ്,, ഏരിയൽ ഫോട്ടോഗ്രഫി, പരിസ്ഥിതി പദ്ധതികൾ എന്നിവയ്ക്കായി ഇത് ഫ്ലൈയിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉപയോഗിക്കുന്നു.
1998 മെയ് 11ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ത്രിശൂൽ മിസൈലിന്‍റെ അവസാന പരീക്ഷണ പരീക്ഷണം നടത്തി. ഇത് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന, ദ്രുത-പ്രതികരണ ഹ്രസ്വ-ദൂര മിസൈലാണ്. പിന്നീട് ഇന്ത്യൻ വ്യോമസേനയും, ഇന്ത്യൻ സൈന്യവും പ്രതിരോധ സേവനത്തിലേക്ക് ഇത് കൊണ്ടുവന്നു. ഇന്ത്യയുടെ ഇന്‍റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ (ഐജിഎംഡിപി) ഒരു യൂണിറ്റായിരുന്നു ത്രിശൂൽ മിസൈൽ. പൃഥ്വി, ആകാശ്, അഗ്നി തുടങ്ങിയ നിർണായക മിസൈൽ സംവിധാനങ്ങൾ ഐ ജിഎംഡിപി വികസിപ്പിച്ചെടുത്തു.
കൊവിഡിനെ പ്രതിരോധിക്കാനുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ
കൊവിഡെന്ന മഹാമാരിക്കെതിരെ പോരാടുന്നതിന് സാങ്കേതിക വിദ്യാ കമ്പനികളിൽ നിന്ന് ലോകാരോഗ്യ സംഘടനയ്ക്ക് ധാരാളം പ്രോ-ബോണോ പിന്തുണ ലഭിച്ചു. കൊവിഡിനെ ചെറുക്കുന്നതിന് ലോകാരോഗ്യസംഘടനയുടെ സഹകരണ പ്രതികരണത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിനായി ലോകത്തെ പ്രമുഖ ഡിജിറ്റൽ സാങ്കേതിക വിദഗ്‌ധരായ 30 പേരാണ് ഏപ്രിൽ 2ന് ഓണ്‍ലൈന്‍ വട്ടമേശാ സമ്മേളനം നടത്തിയത്. കൊവിഡിന്‍റെ ഫലമായി ഡിജിറ്റൽ ആരോഗ്യ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു വരുകയും തുടര്‍ന്ന് ജനസംഖ്യാ പരിശോധന, രോഗ വിവര നിര്‍ണയം, വിഭവങ്ങളുടെ ഉപയോഗത്തിനും വിഹിതത്തിനും മുൻഗണന നല്‍കുന്നത് ലക്ഷ്യമിട്ട പ്രതികരണങ്ങൾ രൂപകൽപന ചെയ്യുക തുടങ്ങിയ വിജയകരമായ ഡിജിറ്റല്‍ പരിഹാരങ്ങൾ ഇതിനായി സൃഷ്‌ടിക്കപ്പെട്ടു.
ആശയങ്ങൾ യാഥാർഥ്യമാക്കാനും പൊതുജനാരോഗ്യ ഏജൻസികളുമായും മുൻനിര ആരോഗ്യ പ്രവർത്തകരുമായും പ്രവർത്തിക്കാനും ലോകാരോഗ്യ സംഘടന ഡയറക്ടർ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ലോകമെമ്പാടുമുള്ള സാങ്കേതിക കമ്പനികളോട് ആവശ്യപ്പെട്ടു. ആഗോള ഭീഷണിയെ നേരിടാനും, സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാനും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ലോകത്തിന് കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധത്തിന്‍റെ ഏകോപനത്തിനായി ലോകാരോഗ്യ സംഘടനയുടെയും ലോകത്തെ പ്രമുഖ സാങ്കേതിക കമ്പനികളുടെയും സഹകരണത്തോടെ ഡിജിറ്റൽ ഹെൽത്ത് ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് രൂപീകരിച്ചു.
ലോകാരോഗ്യ സംഘടനയുടെ ഡിജിറ്റൽ ആരോഗ്യ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്‍റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:
1. കൊവിഡ് പ്രതിരോധത്തിനായി ലോകാരോഗ്യസംഘടനയുടെ ഡിജിറ്റൽ ഹെൽത്ത് സംരംഭങ്ങൾ അവതരിപ്പിക്കുകയും ആ സംരംഭങ്ങളുടെ രൂപകൽപനയിലും നടപ്പാക്കലിലും താൽപര്യമുള്ള സാങ്കേതിക കമ്പനികളുടെ പിന്തുണ തേടുകയും ചെയ്യുക.
2. കൊവിഡിന്‍റെ വിവിധ ഘട്ടങ്ങൾ അഭിമുഖീകരിക്കുന്ന രാജ്യങ്ങളെ വ്യത്യസ്‌ത രീതികളിലും വ്യത്യസ്‌ത സമയങ്ങളിലുമായി പിന്തുണയ്ക്കാനും ഏകോപിത ശ്രമത്തിലൂടെയും വിജ്ഞാന പങ്കിടലിലൂടെയും ലോകാരോഗ്യ സംഘടനയുടെ കൊവിഡ് ചെറുക്കല്‍ ശ്രമങ്ങളെ വികസിപ്പിക്കുക.
3. ഉപയോക്തൃ കേന്ദ്രീകൃത പരിഹാരങ്ങൾ, തെറ്റായ വിവരങ്ങൾ നേരിടൽ, വിതരണ ശൃംഖല നടത്തിപ്പ്, ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കുന്ന ആപ്ലിക്കേഷനുകൾ, കമ്മ്യൂണിറ്റി ഇടപഴകൽ നടക്കുന്ന പ്ലാറ്റ്ഫോമുകൾ, ഗവേഷണ വികസന പിന്തുണ, ആസൂത്രണ പ്രവർത്തനങ്ങൾ എന്ന വിഷയങ്ങളില്‍ കൂടുതല്‍ സാങ്കേതിക ശാക്തീകരണം നടപ്പാക്കുക.
4. ലോകാരോഗ്യ സംഘടനയുമായി പ്രതികരണ സംരംഭങ്ങൾ രൂപകൽപന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ആഗോള സാങ്കേതിക വിദ്യാ കമ്പനികളിൽ നിന്നും, സന്നദ്ധപ്രവർത്തകരില്‍ നിന്നും പ്രോ-ബോണോ വിഭവങ്ങള്‍ സംഭരിക്കുക.