കേരളം

kerala

ETV Bharat / bharat

രാജ്യത്ത് വെള്ളപ്പൊക്ക നിവാരണത്തിനായി നയം നടപ്പാക്കണം - വെള്ളപ്പൊക്കം

മഹാരാഷ്ട്ര, രാജസ്ഥാൻ, ഒഡീഷ, ഛത്തീസ്‌ഗഡ് ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 868 പേരാണ് മരിച്ചത്

Newdelhi  National strategy on floods  National strategy  floodsവെള്ളപ്പൊക്ക നിവാരണ നയം നടപ്പാക്കണം  വെള്ളപ്പൊക്ക നിവാരണ നയം  ന്യൂഡൽഹി  മഴ  വെള്ളപ്പൊക്കം  കനത്ത മഴ
വെള്ളപ്പൊക്ക നിവാരണ നയം നടപ്പാക്കണം

By

Published : Aug 23, 2020, 12:58 PM IST

ന്യൂഡൽഹി:കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ രാജ്യത്തെ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. തുടർച്ചയായ മഴ കാരണം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൃഷിസ്ഥലങ്ങൾ വലിയ തോതിൽ വെള്ളത്തിൽ മുങ്ങിയത് കർഷകരെ ദുരിതത്തിലാക്കി. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് വെള്ളപ്പൊക്കം വിളകൾക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചുവെന്ന വസ്‌തുതയെ സ്ഥിരീകരിക്കുന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ, ഒഡീഷ, ഛത്തീസ്‌ഗഡ് ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ 868 പേർ മരിച്ചു. അസമിലും ബിഹാറിലും മാത്രം 55 ലക്ഷം പേരെ ഭവനരഹിതരാക്കിയ മഴയുടെ തീവ്രത തെലുങ്ക് സംസ്ഥാനങ്ങളെ ഭയപ്പെടുത്തുന്നു.

ഗോദാവരിയിലെ അതിവേഗ ജലനിരപ്പ് ആന്ധ്ര പ്രദേശില്‍ ആശങ്കാജനകമാണെങ്കിലും തെലങ്കാനയിലെ അരുവികളും ജലസ്രോതസുകളിലും കനത്ത മഴയെത്തുടർന്ന് വലിയ അളവിലാണ് വെള്ളം പൊങ്ങിയത്. കനത്ത വെള്ളപ്പൊക്കം ദേശീയപാതകളെയും കൃഷിസ്ഥലങ്ങളെയും വെള്ളത്തിൽ മുക്കിക്കൊണ്ടിരിക്കുന്നതിനാൽ ദശലക്ഷക്കണക്കിന് ക്യുസെക് വെള്ളം സമുദ്രത്തിലേക്ക് ഒഴുകി പോകുന്നു. ഭൂവിസ്‌തൃതിയുടെ 65 ശതമാനത്തിലധികം വരൾച്ച ഭീഷണി നേരിടുന്ന ഒരു രാജ്യത്ത്, ഇത്രയും വലിയ അളവിൽ വെള്ളം കടലിലേക്ക് ഒഴുകി പോകുന്നത് ശരിക്കും ദാരുണമാണ്. വാർഷിക മഴയുടെ 70 ശതമാനവും വെറും 100 ദിവസത്തിനുള്ളിൽ പെയ്യുന്നുവെങ്കിൽ വിലയേറിയ ജലത്തെ ഏകീകരിക്കാൻ കഴിയാത്തതും പ്രകൃതിവിഭവങ്ങൾ കൂടുതല്‍ ഉപയോഗിക്കാന്‍ നിർബന്ധിതരാകുന്നു.

രാജ്യത്ത് വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ആറര പതിറ്റാണ്ട് മുമ്പാണ് ദേശീയ പ്രളയ കമ്മിഷൻ രൂപീകരിച്ചത്. പ്രകൃതി ദുരന്തമുണ്ടായാൽ സ്വത്ത് നഷ്ടവും നാശനഷ്ടങ്ങളും കുറയ്ക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടെയാണ് പതിനഞ്ച് വർഷം മുമ്പ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ‌ഡി‌എം‌എ) സ്ഥാപിതമായത്. ഓരോ വർഷവും ആവർത്തിക്കുന്ന ദുരന്തങ്ങള്‍ ഈ സ്ഥാപനങ്ങളുടെ ഫലപ്രദമല്ലാത്ത പ്രവര്‍ത്തനത്തെ എടുത്തുകാണിക്കുന്നു. വെള്ളപ്പൊക്കം മൂലം വിളകൾക്കും, കന്നുകാലികൾക്കും, സ്വത്തിനും നാശം സംഭവിക്കുകയും, വെള്ളം കുറയുന്നതോടെ മാരകമായ പനി, അണുബാധ എന്നിവ പല ഗ്രാമങ്ങളുടെയും അവസ്ഥ ദയനീയമാക്കുന്നു.

കഴിഞ്ഞ ആറര പതിറ്റാണ്ടായി രാജ്യത്ത് 87 കോടിയിലധികം ആളുകൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചിട്ടുണ്ടെന്നും 10 ലക്ഷം പേരുടെ വരെ ജീവൻ നഷ്ടപ്പെട്ടതായും 470000 കോടി രൂപയുടെ നാശ നഷ്ടം ഉണ്ടായതായും കണക്കാക്കപ്പെടുന്നു. ഗംഗ, കാവേരി നദികൾ സംയോജിപ്പിച്ചാൽ 150 ദിവസത്തേക്ക് 60,000 ക്യുസെക് വെള്ളം ശേഖരിക്കുന്നതിലൂടെ 40 ലക്ഷം ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്താമെന്ന് പ്രശസ്‌ത തെലുങ്ക് എഞ്ചിനീയർ കെ എൽ റാവു പണ്ടേ കണക്കാക്കിയിരുന്നു.

60 നദികളെ സമന്വയിപ്പിക്കാൻ മോദി സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്‍റെ ശോഭനമായ ഭാവിയ്ക്ക് ശക്തമായ അടിത്തറ പാകുന്ന നിർദേശം കൈക്കൊണ്ടില്ല എന്നത് ഖേദകരമാണ്. രാഷ്ട്രീയ പാർട്ടികളും സർക്കാരുകളും തമ്മിലുള്ള സഹകരണവും നിർണായകമാണെന്ന് സുരേഷ് പ്രഭുവിന്‍റെ ടാസ്‌ക് ഫോഴ്‌സ് പറയുന്നു. കൂടാതെ, കനാലുകളിലെ കയ്യേറ്റങ്ങൾ വേഗത്തിൽ നീക്കംചെയ്യാനും കുളങ്ങളും ജലാശയങ്ങളും കൈയ്യേറുന്നത് തടയുന്നതിനും കർശനമായ കർമപദ്ധതികൾക്കും സർക്കാരുകൾ പ്രതിജ്ഞാബദ്ധരായിരിക്കണം.

ABOUT THE AUTHOR

...view details