രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യം നടക്കുന്നത് ഉത്തര്‍പ്രദേശില്‍ - ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ
കുറ്റകൃത്യങ്ങളുടെ കണക്ക് ക്രൈ റെക്കോഡ് ബ്യൂറോ പുറത്തുവിട്ടു. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല
ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ. 2017ൽ നടന്ന സംഭവങ്ങളുടെ കണക്കിൽ ആൾകൂട്ടകൊലപാതകത്തിന്‍റെ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഉത്തർപ്രദേശാണ് മുൻപന്തിയിൽ നിൽക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലാണ്.
56000 കേസുകളാണ് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളായി യുപിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ 5,562 കേസുകൾ റിപ്പോർട്ട് ചെയ്ത് ബലാത്സംഗക്കേസുകളിൽ ഒന്നാമതെത്തിയിരിക്കുന്നത് മഹാരാഷ്ട്രയാണ്. സൈബർ കുറ്റകൃത്യങ്ങളിൽ ഒന്നാമത് അസം ആണ്. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളിൽ മുമ്പിൽ ഹരിയാനയും ഏറ്റവും കുറവ് കേസുകൾ ജമ്മു കശ്മീരിലുമാണ്. റിപ്പോർട്ട് ഒക്ടോബർ 21നാണ് പുറത്തു വിട്ടത്.