ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി ലോകം ചുറ്റാൻ അത്യുഗ്രൻ വിമാനം. രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് മാത്രമായി ഉപയോഗിക്കാനുള്ള വി.വി.ഐ.പി വിമാനമായ എയർ ഇന്ത്യ വൺ ( എ.ഐ 160) ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. യു.എസ് പ്രസിഡന്‍റ് സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമായ എയർഫോഴ്‌സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് വിമാനത്തിലുളളത്. 8458 കോടി രൂപയ്‌ക്ക് വാങ്ങുന്ന രണ്ട് വിമാനങ്ങളിൽ ഒന്നാണ് ഇന്ന് ഇന്ത്യയിലെത്തിയത്. എയർ ഇന്ത്യ എൻജിനീയറിംഗ് സർവീസസ് ലിമിറ്റഡാണ് വിമാനത്തിന്‍റെ പരിപാലന ചുമതല നിർവഹിക്കുന്നത്. നിലവിൽ ‘എയർ ഇന്ത്യ വൺ’ എന്നറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്നത്. എയർ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങൾ പറത്തുന്നത്. പ്രമുഖ നേതാക്കൾക്കു വേണ്ടി സർവീസ് നടത്താതിരിക്കുമ്പോൾ വാണിജ്യ സർവീസുകൾക്കും ഈ വിമാനങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പുതുതായി എത്തുന്ന വിമാനങ്ങൾ വി.വി.ഐ.പികളുടെ യാത്രയ്ക്ക് വേണ്ടി മാത്രമാവും ഉപയോഗിക്കുക.
മിസൈലുകളുടെ ഗതി മാറ്റും, റഡാറുകൾ അടുക്കില്ല; മോദിക്ക് പറക്കാൻ അമേരിക്കയെയും ഞെട്ടിച്ച് കിടിലൻ വിമാനം - എയർ ഇന്ത്യ വൺ
അമേരിക്കന്‍ പ്രസിഡന്‍റ് യാത്രചെയ്യുന്ന ബോയിങ് 747-200-ബി വിമാനം പോലെ മിസൈല്‍ പ്രതിരോധ ശേഷി അടക്കമുള്ള വിമാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഒരുക്കിയിരിക്കുന്നത്
![മിസൈലുകളുടെ ഗതി മാറ്റും, റഡാറുകൾ അടുക്കില്ല; മോദിക്ക് പറക്കാൻ അമേരിക്കയെയും ഞെട്ടിച്ച് കിടിലൻ വിമാനം Air India One Custom-made Air India One President Prime Minister Vice president VVIP Boeing-777 aircraft B777-300ER B777 മിസൈലുകളുടെ ഗതി മാറ്റും റഡാറുകൾ അടുക്കില്ല എയർ ഇന്ത്യ വൺ പ്രധാനമന്ത്രി നരേന്ദ്രമോദി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9009038-679-9009038-1601548599186.jpg)
ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്‌സ് , സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്‌സ്, മിസൈൽ പ്രതിരോധ സംവിധാനം എന്നിവ വിമാനത്തിലുണ്ടാകും. 1434 കോടി (19 കോടി ഡോളർ) രൂപയ്ക്കാണ് യു.എസിൽ നിന്ന് ഈ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് എന്നിവ വലിയ വിമാനങ്ങളെ ഇൻഫ്രാറെഡ് പോർട്ടബിൾ മിസൈലുകളിൽ നിന്നു സംരക്ഷിക്കും. ഇൻഫ്രാറെഡ് സെൻസറുകളാണു മിസൈലിന്‍റെ ദിശ മനസിലാക്കുക. വിമാനത്തിൽ നിന്ന് പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങൾ മിസൈലുകളുടെ ഗതി മാറ്റും. ഇതിനായി പൈലറ്റ് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ശത്രു റഡാറുകൾ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തിലുണ്ട് എന്നതും വിമാനത്തിന്‍റെ പ്രത്യേകതയാണ്. വിമാനത്തിനുളളിൽ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാർത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സ സൗകര്യങ്ങൾ, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങൾ, ആണവ സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ പോലും ക്ഷതമേൽക്കില്ല തുടങ്ങിയ പ്രത്യേകതകളും വിമാനത്തിനുണ്ട്. ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ബോയിംഗ് 777 എയർ ഇന്ത്യ സജ്ജമാക്കിയത്. വൈഫൈ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്‍റെ ഭാഗമാണ്. എയര്‍ ഇന്ത്യയുടെ രണ്ട് ദീര്‍ഘദൂര ബോയിങ് 777 വിമാനങ്ങളിലാണ് പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനം കൂടി ഘടിപ്പിക്കുന്നതോടെ സഞ്ചരിക്കുന്ന വൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന 'എയര്‍ഫോഴ്സ് വണ്ണിനു' തുല്യമാകും എയര്‍ ഇന്ത്യ വണ്ണും.
അടുത്ത വര്‍ഷം ജൂലൈ മുതലാണ് പുതിയ ബോയിങ് വിമാനം പറന്നു തുടങ്ങുക. പുതിയ ബി 777 വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റ്മാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ പൈലറ്റ്മാര്‍ക്കു പരിശീലനം നല്‍കുമെന്നും വ്യോമസേന അറിയിച്ചു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ നിലവില്‍ ബി 747 വിമാനത്തിലാണു യാത്ര ചെയ്യുന്നത്.