കേരളം

kerala

ETV Bharat / bharat

കാട്ടുതീ കണ്ടെത്താനുള്ള ഉപകരണം ; വിദ്യാര്‍ഥികള്‍ക്ക് നാസയുടെ അംഗീകാരം - കാട്ടുതീ കണ്ടെത്താനുള്ള ഉപകരണം

ഒഡീഷ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍റ് ടെക്നോളജിയിലെ വിദ്യാര്‍ഥികളായ പ്രത്യുഷ് , പ്രമിത് എന്നിവർക്കാണ് നാസയുടെ അംഗീകാരമെത്തിയത്

കാട്ടുതീ കണ്ടെത്താനുള്ള ഉപകരണം ; വിദ്യാര്‍ഥികള്‍ക്ക് നാസയുടെ അംഗീകാരം

By

Published : Oct 17, 2019, 1:13 PM IST

ഭുവനേശ്വര്‍ : വനങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന കാട്ടുതീ തിരിച്ചറിയുന്നതിനുള്ള ഉപകരണം വികസിപ്പിച്ചെടുത്ത വിദ്യാര്‍ഥികള്‍ക്ക് നാസയുടെ അംഗീകാരം. ഒഡീഷ കോളജ് ഓഫ് എന്‍ഞ്ചിനീയറിങ് ആന്‍റ് ടെക്നോളജിയിലെ ഇന്‍സ്‌ട്രമെന്‍റേഷന്‍ ആന്‍റ് ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥികളായ പ്രത്യുഷ് , പ്രമിത് എന്നിവരെ തേടിയാണ് നാസയുടെ അംഗീകാരമെത്തിയത്. ജുവല്‍ ബീറ്റല്‍ എന്നാണ് ഉപകരണത്തിനു പേരിട്ടിരിക്കുന്നത്. ഓരോ 20 മിനിറ്റിലും വനം വകുപ്പിന് ഡാറ്റ അയക്കുമെന്നതാണ് ഉപകരണത്തെ വ്യത്യസ്‌തമാക്കുന്നത്.

കാട്ടുതീ കണ്ടെത്താനുള്ള ഉപകരണം ; വിദ്യാര്‍ഥികള്‍ക്ക് നാസയുടെ അംഗീകാരം

നാസയുടെ സ്പേസ് ടെക്നോളജി ഡയറക്‌ട്രേറ്റിന്‍റെ സംരഭമായ ഈ വര്‍ഷത്തെ ഐടെക് സൈക്കിളിന്‍റെ 25 സെമി ഫൈനലിസ്‌റ്റുകളിലൊന്നായിരുന്നു ജുവല്‍ ബീറ്റല്‍ . ഏഷ്യയില്‍ നിന്ന് മല്‍സരവിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച ഏക ടീമാണിത്. നാസയുടെ പ്രശംസ നേടിയ സന്തോഷത്തിലാണ് വിദ്യാര്‍ഥികളിപ്പോള്‍ . വനംവകുപ്പും കുട്ടികളുടെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details