ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ കർഷകരുടെ താൽപര്യങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർ രാജ്യത്തിന്‍റെ അഭിമാനമാണ്. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ തുടർച്ചയായ നടപടികളാണ് സ്വീകരിക്കുന്നത്. നാടിന് അന്നം നൽകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാറിന്‍റെ വാർത്താ സമ്മേളനത്തിന്‍റെ വീഡിയോയും മോദി ട്വിറ്ററിൽ പങ്കുവെച്ചു.
കർഷകർ രാജ്യത്തിന്‍റെ അഭിമാനമെന്ന് പ്രധാനമന്ത്രി - കാർഷികമേഖല
നാടിന് അന്നം നൽകുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു

കർഷകർ രാജ്യത്തിന്‍റെ അഭിമാനമെന്ന് നരേന്ദ്രമോദി
ഈ ലോക്ക് ഡൗൺ സമയത്തും രാജ്യത്തെ കാർഷികമേഖല സുഗമമായി പ്രവർത്തിക്കുന്നു. കാർഷിക മേഖലയിലെ മൊത്തം ജിഡിപി കഴിഞ്ഞ വർഷം 3.7 ശതമാനമായിരുന്നു. രാജ്യത്തെ 130 കോടി ജനങ്ങളിൽ പകുതിയിലധികം പേരുടെയും ഉപജീവന മാർഗം കൃഷിയാണെന്നും നരേന്ദ്ര സിംഗ് തോമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.