ഗുജറാത്ത്: പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി കെവാഡിയയിലെ ചിത്രശലഭോദ്യാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി.
ജന്മദിനത്തില്‍ ശലഭോദ്യാനം സന്ദര്‍ശിച്ച് മോദി - ജന്മദിനത്തില്‍ ശലഭോദ്യാനം സന്ദര്‍ശിച്ച് മോദി
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയുടെ ആകാശദൃശ്യമടങ്ങുന്ന ഒരു വീഡിയോയും മോദി ട്വിറ്ററില്‍ പങ്കുവച്ചു
ചിത്രശലഭങ്ങൾ നിറച്ച കൂട തുറന്നുവിട്ടാണ് മോദി ഉദ്യാനത്തിലെ ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. നര്‍മദാ നദിയില്‍ നിര്‍മിച്ച ഏകതാ പ്രതിമയും കെവാഡിയയിലെ ജംഗിള്‍ സഫാരി ടൂറിസ്റ്റ് പാര്‍ക്ക്, ഖല്‍വാനി എക്കോ ടൂറിസം സൈറ്റ്, കള്ളിച്ചെടി ഉദ്യാനം എന്നിവയും മോദി സന്ദര്‍ശിച്ചു. തുടര്‍ന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയുടെ ആകാശദൃശ്യമടങ്ങുന്ന ഒരു വീഡിയോയും മോദി ട്വിറ്ററില്‍ പങ്കുവച്ചു. സര്‍ദാര്‍ പട്ടേലിനുള്ള രാഷ്ട്രത്തിന്‍റെ ആദരവാണ് ഏകതാപ്രതിമയെന്ന് 1.30 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രുപാനിയും മോദിക്കൊപ്പമുണ്ടായിരുന്നു.