രാജ്യം ശാസ്ത്രജ്ഞർക്കൊപ്പം; ആത്മവിശ്വാസമേകി പ്രധാനമന്ത്രി - undefined
ശാസ്ത്രജ്ഞർ രാഷ്ട്രത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. ഏറ്റവും മികച്ച അവസരങ്ങൾ വരാനിരിക്കുകയാണ്. രാജ്യം മുഴുവൻ ശാസ്ത്രജ്ഞരോടൊപ്പമുണ്ടെന്നും മോദി പറഞ്ഞു.
ആത്മവിശ്വാസമേകി പ്രധാനമന്ത്രി
ബംഗളൂരു; ചന്ദ്രയാൻ ദൗത്യത്തിലെ തിരിച്ചടിയില്‍ ഇസ്രോ ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐഎസ്ആർഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ തിരിച്ചടിയില്‍ തളരരുതെന്നും ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്നും മോദി പറഞ്ഞു. ശാസ്ത്രജ്ഞർ രാഷ്ട്രത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. ഏറ്റവും മികച്ച അവസരങ്ങൾ വരാനിരിക്കുകയാണ്. രാജ്യം മുഴുവൻ ശാസ്ത്രജ്ഞരോടൊപ്പമുണ്ട്. ചന്ദ്രനെ തൊടാനുള്ള ഇച്ഛാശക്തി കാണിക്കാനായി.
Last Updated : Sep 7, 2019, 9:25 AM IST