നമോ ടിവിക്കു വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനു തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തി. കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപാടികള്‍ പ്രക്ഷേപണം ചെയ്യരുതെന്നാണ് ഉത്തരവ്.
നമോ ടിവിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം - Airing Political Content
തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതിയോടെ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന് നിർദ്ദേശം
![നമോ ടിവിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം](https://etvbharatimages.akamaized.net/etvbharat/images/768-512-2978204-thumbnail-3x2-namo.jpg)
ഇലക്ട്രോണിക് മാധ്യമങ്ങളില്‍ സര്‍ഫിക്കറ്റ് ചെയ്യപ്പെടാത്ത ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്കിയ കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതിയോടെ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ട്.
24 മണിക്കൂറും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രചാരണ പരിപാടികളും പ്രഭാഷണങ്ങളും മാത്രം സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ടിവി ചാനലാണു നമോ ടിവി. ട്വിറ്റര്‍ അറിയിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ് ഇതിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്. മോദിയുടെ ചിത്രം ലോഗോയായി ഉപയോഗിക്കുന്ന ചാനലില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, റാലികള്‍, ബിജെപി നേതാക്കളുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവയാണു പരിപാടികള്‍.