ന്യൂഡൽഹി:ഒക്ടോബർ 25 മുതൽ 26 വരെ അസർബൈജാനിൽ നടക്കാനിരിക്കുന്ന നോൺ-അലൈൻമെന്‍റ് മൂവ്‌മെന്‍റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. മോദിക്ക് പകരം ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിയുടെ പ്ലീനറി മീറ്റിംഗിൽ വെങ്കയ്യ നായിഡു ഇന്ത്യയുടെ നിലപാടുകൾ വ്യക്തമാക്കും. ഉച്ചകോടിക്ക് മുന്നോടിയായി എൻഎഎം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എൻ.എ.എം ഉച്ചകോടിയിൽ മോദി ഇത്തവണയും പങ്കെടുക്കില്ല - എൻഎഎം ഉച്ചകോടി
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരോന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കാതിരിക്കുന്നത്.

എൻഎഎം ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല
ഒക്ടോബർ 25 ന് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന സ്വീകരണത്തിൽ ഉപരാഷ്ട്രപതി അസർബൈജാനിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പങ്കെടുക്കാതിരിക്കുന്നത്. 1961ൽ എൻഎഎം ഉച്ചകോടി രൂപീകരിച്ചതിന് ശേഷം ഇത് ഒഴിവാക്കിയ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിയാണ് മോദി.