കേരളം

kerala

ETV Bharat / bharat

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധനേടി ബിഹാറിലെ നളന്ദ മോഡൽ - ബീഹാർ നളന്ദ

കൊവിഡിനെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാൻ നളന്ദയിൽ വാതിൽപ്പടി ബോധവൽക്കരണം ആരംഭിച്ചു. ഡോക്‌ർമാർ, അംഗനവാടി ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവരടങ്ങിയ സംഘമാണ് ബോധവൽക്കരണത്തിൽ പങ്കാളികളായത്

Nalanda's model  Nalanda news  COVID-19 in Bihar  Nalanda bihar  നളന്ദ മോഡൽ  ബീഹാർ നളന്ദ  ആരോഗ്യ വിഭാഗം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധനേടി ബിഹാറിലെ നളന്ദ മോഡൽ

By

Published : Apr 19, 2020, 5:39 PM IST

പട്‌ന: കൊവിഡിന്‍റെ പിടിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർ നിരവധിയാണ്. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഇപ്പോഴും തുടരുന്നു. കേന്ദ്രസർക്കാരിനും വിവിധ സംസ്ഥാന സർക്കാരുകൾക്കും ഇതൊരു കടുത്ത വെല്ലുവിളി തന്നെയാണ്. എന്നാൽ വെല്ലുവിളികൾക്ക് ആശ്വാസമായി ആരോഗ്യരംഗത്ത് മികച്ച പ്രകടനം നടത്തുകയാണ് രാജ്യത്തെ വിവിധ സർക്കാരുകൾ.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധനേടി ബിഹാറിലെ നളന്ദ മോഡൽ

കൃത്യമായ ആരോഗ്യ പ്രവർത്തനങ്ങൾ കാഴ്‌ച വെക്കുന്നതിൽ എടുത്തു പറയേണ്ട സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. ബിഹാറിലെ നളന്ദ ജില്ലയിലെ ആരോഗ്യ വിഭാഗത്തിന്‍റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ജില്ലയിൽ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മുതലാണ് ആരോഗ്യ വിഭാഗം കർശന നിയന്ത്രണങ്ങളുമായി രംഗത്തെത്തിയത്. കൊവിഡിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനായി സംസ്ഥാന സർക്കാർ വാതിൽപ്പടി ബോധവൽക്കരണം ആരംഭിച്ചു.

ഡോക്‌ർമാർ, അംഗനവാടി ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവരടങ്ങിയ ഏകദേശം 1459 സംഘമായിട്ടാണ് ഇവർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നളന്ദ, ബെഗുസാരായി, നവാഡ, സിവാൻ എന്നീ ജില്ലകളിലാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൊവിഡ് രോഗികളെ കണ്ടെത്തുന്നതിനും, ജില്ലകളിലെ എല്ലാവരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയുമായിരുന്നു ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങൾ. സർവേക്ക് ശേഷം ഓരോ ദിവസത്തെയും റിപ്പോർട്ടുകൾ മേലുദ്യോഗസ്ഥന് കൈമാറണം.

രോഗ പ്രതിരോധ ഉദ്യോഗസ്ഥർ, ജില്ലാ ആരോഗ്യ സമിതി, സിവിൽ സർജൻ എന്നിവർ റിപ്പോർട്ട് പരിശോധിച്ച ശേഷം ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറും. സർവേക്ക് ശേഷം സംസ്ഥാനത്തെ മുഴുവൻ കൊവിഡ് രോഗികളുടെയും വിവരങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ശരിയായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. കൊവിഡിനെ നേരിടാൻ നളന്ദയിൽ നടത്തിയ പ്രതിരോധപ്രവർത്തനങ്ങൾ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞുവെന്നും ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ബിഹാർ സർക്കാർ അറിയിച്ചു.

ABOUT THE AUTHOR

...view details