ബിഹാര്‍:നിസാമുദ്ദീന്‍ സംഭവത്തിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് ബിഹാറിലെ നളന്ദ മര്‍ക്കസ് സമ്മേളനം. സമ്മേളനത്തില്‍ പങ്കെടുത്ത നാല് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മാര്‍ച്ച് 13നാണ് നളന്ദ ജില്ലയിലെ ബീഹാര്‍ഷരീഫ് ഷൈഖാന പള്ളിയില്‍ തബ് ലീഗ് സമ്മേളനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. 640 പേരാണ് പങ്കെടുത്തത്. ഇതില്‍ 277 പേരെ കണ്ടെത്തി വീടുകളില്‍ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ആഴ്ചയാണ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശേഷം മുങ്കര്‍ സ്വദേശിയായ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇയാള്‍ നളന്ദ, നിസാമുദ്ദീന്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു.
കൊവിഡ്-19; ഭീതിയുണര്‍ത്തി നളന്ദ മര്‍ക്കസ് സമ്മേളനം
സമ്മേളനത്തില്‍ പങ്കെടുത്ത നാല് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മാര്‍ച്ച് 13നാണ് നളന്ദ ജില്ലയിലെ ബീഹാര്‍ഷരീഫ് ഷൈഖാന പള്ളിയില്‍ തബ് ലീഗ് സമ്മേളനം നടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 640 പേരാണ് പങ്കെടുത്തത്.
അതേസമയം രോഗികളേയും ഇവരുമായി അടുത്ത് ഇടപഴകിയവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഭഗല്‍പൂര്‍, ലക്ഷിസരയ് , ബെഗുസരായ് , കഗാരിയ, ബാങ്ക, മോത്തിഹാരി, വൈശാലി, ബക്സര്‍, ഭോജ്പൂര്‍ എന്നിവടിങ്ങളിള്‍ നാല് വീതം, മുസാഫര്‍പൂര്‍ , ദര്‍ബാങ്ക, മധുബനി , മധേപുര, സുപോല്‍, നളന്ദ , ശിവാന്‍ , രോഹ്തസ് പട്ന തുടങ്ങിയ പ്രദേശങ്ങളിലുള്ളവരെയാണ് നിലവില്‍ കണ്ടെത്തിയത്.
നളന്ദയില്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷൈഖാന പള്ളി അധികൃതര്‍ അടച്ചു. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് പഞ്ചാബ് ഗ്രാമ വികസന മന്ത്രി ശര്‍വണ്‍ കുമാര്‍ പറഞ്ഞു.