അമരാവതി:പുതുവത്സരാഘോഷങ്ങൾക്ക് മുടക്കുന്ന പണം ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നല്‍കാനാവശ്യപ്പെട്ട് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു. സര്‍ക്കാരിന്‍റെ മൂന്ന് തലസ്ഥാനമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായെത്തിയ അമരാവതി പരിരക്ഷണ സമിതിയിലെ അംഗങ്ങളായ കര്‍ഷകര്‍ക്കാണ് പണം നല്‍കാന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.
ആന്ധ്രാപ്രദേശിനെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും മോശപ്പെട്ട സാഹചര്യമാണ്. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം, വൈ.എസ്.ജഗൻമോഹൻ റെഡ്ഡി സർക്കാർ ജനങ്ങളുടെ ദുരിതങ്ങൾ കൂട്ടുന്ന പുതിയവ സൃഷ്‌ടിക്കുന്നു. മൂന്ന് തലസ്ഥാനമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ കുഴപ്പത്തിലാക്കുന്നുവെന്നും നായിഡു ട്വീറ്റിൽ പറഞ്ഞു. അമരാവതി പ്രക്ഷോഭം കണക്കിലെടുത്ത് പുതുവർഷം ആഘോഷിക്കരുതെന്നും അമരാവതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണെന്നും ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്‌തു.