അമരാവതി:മൂന്ന് തലസ്ഥാന പദ്ധതി പിൻവലിക്കുകയോ നിയമസഭയെ പിരിച്ചുവിടുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എൻ. ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടുചെയ്ത് വൈ എസ് ആർ കോൺഗ്രസ് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവരുടെ ഉത്തരവ് അംഗീകരിക്കാമെന്നും പിന്നീട് തീരുമാനത്തിനെതിരെ വിയോജിപ്പുയർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അമരാവതി ഏക തലസ്ഥാനനഗരമായി തുടരുമെന്നും അത് പൂർണമായി വികസിക്കുമെന്നും 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ജനങ്ങൾക്ക് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും മുൻ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഈ വാഗ്ദാനം നൽകിയ ശേഷം സംസ്ഥാനത്തെ അഞ്ച് കോടി ജനങ്ങളുടെ അംഗീകാരമില്ലാതെ തലസ്ഥാനം അമരാവതിയിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.