ന്യൂഡല്‍ഹി: കൊവിഡില്‍ നിന്നും മുക്തി നേടി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. തിങ്കളാഴ്‌ച നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. സെപ്‌റ്റംബര്‍ 29 നാണ് എഴുപത്തൊന്നുകാരനായ വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളൊന്നും തന്നെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം.
കൊവിഡില്‍ നിന്നും മുക്തി നേടി വെങ്കയ്യ നായിഡു
ഇന്ന് നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവായത്.
കൊവിഡില്‍ നിന്നും മുക്തി നേടി വെങ്കയ്യ നായിഡു
എയിംസ് നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ അദ്ദേഹത്തിന്‍റെയും ഭാര്യ ഉഷ നായിഡുവിന്‍റെയും പരിശോധനാഫലം നെഗറ്റീവയാതായി ഉപരാഷ്‌ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. വെങ്കയ്യ നായിഡുവിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഡോക്‌ടറുടെ നിര്‍ദേശാനുസരണം സാധാരണ ജീവിതം തുടരാമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്‌താവനയില്‍ പറയുന്നു. കൂടാതെ തന്‍റെ ക്ഷേമത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കുമായി ഉപരാഷ്‌ട്രപതി നന്ദിയറിയിച്ചിട്ടുമുണ്ട്.