ശ്രീനഗർ:കത്രയിലെ വൈഷ്നോ ദേവി ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. ജമ്മുവിലെ നാഗ്രോട്ടയിലെ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്. നാഗ്രോട്ടയ്ക്കടുത്ത് ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് ഇന്ത്യൻ സൈന്യം നാല് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികള്‍ ട്രക്കിൽ കശ്‌മീരിലേക്ക് പോകവേയായിരുന്നു ഏറ്റുമുട്ടൽ. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ഏറ്റുമുട്ടൽ.
ജമ്മു കശ്‌മീരിലെ കത്രയിൽ സുരക്ഷ ശക്തമാക്കി - ശ്രീനഗർ
നാഗ്രോട്ടയ്ക്കടുത്ത് ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് ഇന്ത്യൻ സൈന്യം നാല് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികള്‍ ട്രക്കിൽ കശ്‌മീരിലേക്ക് പോകവേയായിരുന്നു ഏറ്റുമുട്ടല്‍

നാഗ്രോട്ട ഏറ്റുമുട്ടൽ; കത്രയിൽ സുരക്ഷ ശക്തമാക്കി
2020ൽ മാത്രം 4,137ലധികം വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇരുന്നൂറിലധികം ഭീകരരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. അതേസമയം, ഏറ്റുമുട്ടലിൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ ഇന്ത്യ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റക്കാർക്ക് പിന്തുണ നൽകുന്ന പാക് സമീപനത്തിനെതിരെ പ്രതികരിച്ച ഇന്ത്യ 2003ലെ വെടിനിർത്തൽ കരാറും പാകിസ്ഥാനെ ഓർമ്മപ്പെടുത്തി. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ വെർച്ച്വൽ വാർത്താ സമ്മേളനത്തിനിടെയാണ് പാകിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിച്ചത്.