നാഗ്‌പൂരിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാല് പേര്‍ തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ - tabligh attendees
നഗരത്തിൽ ഒരു ദിവസം ഇത്രയും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. നാഗ്‌പൂരിലെ ആകെ രോഗബാധിതരുടെ എണ്ണം 41 ആയി
മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ ഇന്ന് 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് രോഗികൾ നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ നാഗ്‌പൂരിലെ ആകെ രോഗബാധിതരുടെ എണ്ണം 41 ആയി ഉയർന്നു. നഗരത്തിൽ ഒരു ദിവസം കൊണ്ട് ഇത്രയുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഇന്ന് രോഗബാധിതരായി കണ്ടെത്തിയവരിൽ ആറുപേർ എംഎൽഎ ഹോസ്റ്റലിൽ നിരീക്ഷണത്തിലും ബാക്കിയുള്ള എട്ട് പേർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ (ജിഎംസിഎച്ച്)ലെ ഐസോലേഷൻ വാർഡിലുമാണുള്ളത്.