ന്യൂഡൽഹി: എം നാഗേശ്വര റാവുവിനെ സിബിഐ അഡീഷണൽ ഡയറക്‌ടർ സ്ഥാനത്ത് നിന്ന് നീക്കി. ആഭ്യന്തര മന്ത്രാലയത്തിലെ ഫയര്‍ സര്‍വീസസ്, സിവില്‍ സിഫന്‍സ്, ഹോംഗാര്‍ഡ്‌സ് എന്നീ വിഭാഗങ്ങളുടെ ഡയറക്ടര്‍ ജനറലായാണ് പുതിയ നിയമനം.
എം നാഗേശ്വര റാവുവിനെ സിബിഐ അഡീഷണൽ ഡയറക്‌ടർ സ്ഥാനത്ത് നിന്ന് മാറ്റി - സിബിഐ അഡിഷണൽ ഡയറക്‌ടർ
അഗ്നിരക്ഷാ സേനയില്‍ ഡയറക്ടറായിയാണ് പുതിയ നിയമനം. പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കാബിനറ്റിലെ നിയമന കമ്മിറ്റിയുടേതാണ് തീരുമാനം
![എം നാഗേശ്വര റാവുവിനെ സിബിഐ അഡീഷണൽ ഡയറക്‌ടർ സ്ഥാനത്ത് നിന്ന് മാറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3761776-thumbnail-3x2-cbi.jpeg)
എം നാഗേശ്വര റാവു
ജനുവരിയിൽ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ഇടക്കാല ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു ഇദ്ദേഹം. പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കാബിനറ്റിലെ നിയമന കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. നാഗേശ്വര റാവു ഒഡീഷ കേഡറിൽ നിന്നുള്ള 1986 ബാച്ച് ഐപിഎസ് ഓഫീസറാണ്. രണ്ട് തവണ സിബിഐയുടെ ഇടക്കാല ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.